ADVERTISEMENT

ഗൃഹപാഠം ചെയ്യാനും പഠിക്കാനുമൊക്കെ മടിയുള്ള നിരവധി കുട്ടികളുണ്ട്. ഗൃഹപാഠം ചെയ്യാൻ പറഞ്ഞാൻ കൈവേദനയും തലവേദനയുമൊക്കെ അഭിനയിച്ച് അതിൽനിന്നു തലയൂരാൻ നോക്കുന്ന വിരുതന്മാരെ നമ്മൾ കാണാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായൊരു അസുഖവുമായി എത്തിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു പതിനൊന്നുകാരൻ. തനിക്ക് പുസ്തകങ്ങളോടും ഗൃഹപാഠത്തോടും അലർജായാണെന്നാണ് കക്ഷിയുടെ വാദം. ഗൃഹപാഠം ചെയ്താൽ തനിക്ക് അലർജിയുണ്ടാകുമെന്നു പറഞ്ഞ് കരയുകയും തകർത്ത് അഭിനയിക്കുകയും ചെയ്യുകയാണവൻ. കുട്ടിയുടെ അമ്മ യു ആണ് രസകരമായ ഈ സംഭവം റെക്കോർഡു ചെയ്‌ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

കഴിഞ്ഞ ദിവസം ഗൃഹപാഠം ചെയ്തുകൊണ്ടിരിക്കെ ടിഷ്യു പേപ്പർ കൊണ്ട് മൂക്ക് തുടയ്ക്കുക്കുന്നത് കണ്ട് കാര്യം എന്താണെന്ന് തിരക്കിയതാണ് അമ്മ. തനിക്ക് അലർജിയാണ് മകന്റെ മറുപടി. എന്താണ് അലർജിയെന്ന് അമ്മ വീണ്ടും ചോദിച്ചു; പുസ്തകങ്ങളുടെ മണമാണ് തന്റെ അലർജിയ്ക്ക് കാരണമെന്ന് തട്ടിവിടുകയാണീ കുറുമ്പൻ. ഗൃഹപാഠം പൂർത്തിയാക്കാൻ കഴിയുമോ എന്ന് യു മകനോട് ചോദിച്ചു, ഉടനെ കുട്ടി മൂക്കിൽ ടിഷ്യു ചുരുട്ടിവയ്ക്കുകയാണ്. അതോടെ അവൻ തുമ്മുകയും കണ്ണിൽനിന്ന് കണ്ണുനീര് വരാനും തുടങ്ങി. 

ഡോക്ടറെ കാണാമെന്ന് അമ്മ പറഞ്ഞെങ്കിലും കുട്ടി സമ്മതിച്ചില്ല. അഭിനയം നിർത്തി ഹോംവർക്ക് ചെയ്യാൻ യു ആവശ്യപ്പെട്ടു. എങ്ങനെ പെട്ടെന്ന് ഈ അലർജി ഉണ്ടായെന്നും നേരത്തെ ഇതില്ലായിരുന്നല്ലോല്ലെന്നും ചോദിച്ചപ്പോൾ. ഇൻകുബേഷൻ സമയമാണെന്നായി അവന്റെ മറുപടി. ഇതിന് മുൻപും മകൻ ഇത്തരം കള്ള കഥകളുണ്ടാക്കായിട്ടുണ്ടെന്നാണ് യു പറയുന്നത്. വിഡിയോ വൈറലാതോടെ നിരവധി രസകരമായ കമന്റുകളാണ് ഈ അലർജിക്കാരന് വരുന്നത്. ഈ ഇൻകുബേഷൻ പിരീഡ് അൽപ്പം ദൈർഘ്യമേറിയതാണല്ലോയെന്നും. കുട്ടി വലുതാകുമ്പോൾ ഒരു നടനാകുമെന്നുമൊക്കയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. 

Content Summary : Boy from China says he’s allergic to homework and smell of books. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com