ADVERTISEMENT

ആവിശ്വസനീയമായ നേട്ടം കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു രണ്ടരവയസുകാരി. എവറസ്റ്റ് കൊടുമുടി കടന്ന് ബേസ് ക്യാമ്പിൽ എത്തിയിരിക്കുകയാണ്  മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുമുള്ള ഈ കുഞ്ഞുതാരം. സമുദ്രനിരപ്പിൽ നിന്നും 17,598 അടി താണ്ടി മുകളിലെത്തിയാണ് ജിന്നി എന്ന് വിളിപ്പേരുള്ള സിദ്ധി മിശ്ര ഈ അത്ഭുത യാത്ര യാഥാർത്ഥ്യമാക്കിയത്. പർവതാരോഹകയായ അമ്മ ഭാവന ദാഹരിയയ്‌ക്കൊപ്പമാണ് സിദ്ധി ഈ വെല്ലുവിളി നിറഞ്ഞ യാത്ര ആരംഭിച്ചത്. ഇതുനുമുൻപ് 2019ൽ അമ്മ ഭാവന എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട്.   

എവറെസ്റ്റിന്റെ വടക്കുകിഴക്കു ഭാഗമായ ലുക്ലുവിൽ നിന്ന് മാർച്ച്‌ 12 നായിരുന്നു സിദ്ധിയുടെയും അമ്മയുടെയും യാത്ര. പ്രതികൂല കാലാവസ്ഥയിലും ഏകദേശം 53 കിലോമീറ്റർ ദുർഘടമായ ഭൂപ്രദേശം ഈ അമ്മയും മകളും പിന്നിട്ടു. പത്തു ദിവസത്തിനു ശേഷം മാർച്ച്‌ 23ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. 

എവറസ്റ്റ് ബേസ് ക്യാമ്പിലെ പ്രധാന ലാൻഡ്മാർകായ എഡ്മണ്ട് ഹില്ലറിയുടെയും ടെൻസിങ് നോർഗേയുടെയും ചിത്രങ്ങളുള്ള   സൈൻബോർഡിന് മുന്നിൽ നിന്ന് അമ്മയും മകളും ഫോട്ടോയുമെടുത്തു.   സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി ഖുമ്ബും പാസാങ് ലഹ്മു റൂറൽ മുനിസിപ്പാലിറ്റി സ്റ്റാപിച്ചതാണ് ഈ സൈൻബോർഡ്. 

 എവറസ്റ്റ് ബസ് ക്യാമ്പിൽ സിദ്ധി അഭിമാനത്തോടെ  ദേശിയ പാതകയുയർത്തി. മകളുടെ ഈ നേട്ടത്തിൽ അമ്മ ഭാവന ദഹരിയ അതിയായ സന്തോഷം പ്രകടിപ്പിച്ചു. സിദ്ധിയുടെ  അഭിമാനനേട്ടം മധ്യ പ്രദേശ് സർക്കാരിന്റെ 'ബേട്ടി ബാചാവോ, ബേട്ടി പാഠാവോ' ക്യാമ്പയിനുമായി  കൂട്ടിച്ചേർക്കപ്പെടുന്നതാണ്. 

സിദ്ധിയുടെ നേട്ടം ആവിശ്വസിനീയമാണെങ്കിലും ഇതാദ്യമായല്ല ഒരു  ചെറിയ കുട്ടി ഈ നേട്ടം കൈവരിക്കുന്നത്. ഈ വർഷം ആദ്യം, അച്ഛന്റെ പുറകിൽ ഇരുന്ന് സ്കോലൻഡിൽ നിന്നും ഒരു രണ്ടുവയസ്സുകാരനും ബേസ് ക്യാമ്പിൽ എത്തിയിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രെക്കിങ് എന്നത് ഹിമയാലയത്തിന്റെ തനതു ഭംഗിയും സൗന്ദര്യവും ആസ്വദിച്ച് നടത്തുന്ന അസാധാരണ സാഹസികയാത്രയാണ്. പലവിധ വെല്ലുവിളികൾ നേരിടാനായി പ്രതിരോധശേഷിയും, ജാഗ്രതയും, മുൻകരുതലുകളും വളരെ അത്യാവശ്യമാണ്.

ട്രെക്കിങ് സമയത്ത് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ  
ഉയരത്തിൽവരുന്ന അസുഖങ്ങൾ :
എവറസ്റ്റ് ബേസ് ക്യാമ്പ് തുടങ്ങുന്നത് 2,860 മീറ്ററിൽ ആണ്. ട്രെക്കിങ് ചെയ്യുന്നവർ പല തവണ 5,000 മീറ്റർ ഉയരത്തിൽ അധികം എത്തുന്നുണ്ട്.

താഴ്ന്ന അന്തരീക്ഷമർദ്ദവും  ഉയരത്തിൽ അപൂർവമായ സസ്യലഭ്യതയും തലവേദന, ക്ഷീണം, ഉറങ്ങുന്നതിലുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമായേക്കാം. പ്രായവും ശാരീരികക്ഷമതയും കണക്കിലെടുക്കാതെ ഇത് ആരെയും ബാധിച്ചേക്കാം.

തണുത്ത കാലാവസ്ഥ : ട്രെക്കിങ് സീസണുകളിൽ പോലും രാത്രിയിൽ താപനില സീറോ ഡിഗ്രിക്കും താഴെയാണ്. മൂടിക്കെട്ടിയ ദിവസങ്ങൾ പകൽ സമയത്തെ താപനില വളരെ തണുപ്പുള്ളതാക്കും. 

കൃത്യമായ ചൂടുള്ള വസ്ത്രങ്ങൾ ; ചെമ്മരിയാടിന്റെ തോൽകൊണ്ടുള്ള തുണിത്തരങ്ങൾ എന്നിവ തണുപ്പിനെ പ്രതിരോധിക്കാൻ വളരെ അത്യാവശ്യമാണ്.

ദുർഘടമായ ഭൂപ്രദേശം : എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്‌ ട്രെക്കിങ് ചെയ്യുന്നവർ വ്യത്യസ്‌ത രീതിയിലുള്ള പൈൻ, റോഡോഡെൻഡ്രോൺ വനങ്ങൾ ,പാറ നിറഞ്ഞ ഭൂപ്രദേശങ്ങൾ, കുത്തനെ ചെരിവുകൾ, മഞ്ഞു മൂടിയ മേഖലകളിൽ എല്ലാം കടന്നു വേണം യാത്ര ചെയ്യാൻ. ദിവസേന  നടത്താവുന്ന ശരാശരി 15 കിലോമീറ്റർ ട്രക്കിങ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്.

ഭക്ഷണവും താമസസൗകര്യവും : മുറികളും ലോഡ്ജുകളും ടീ ഹൗസുകളും ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്തുകൊണ്ട് താമസം ഒട്ടും സുഖകരമായിരിക്കില്ല. അരിയും പയറും ചേർന്ന നേപ്പാളിലെ  പ്രധാന വിഭവമായ ദാൽ ഭട് ആയിരിക്കും ഇവിടെ പ്രധാന ഭക്ഷണം. ഇത് ദഹന പ്രക്രിയ സുഗമമാക്കുകയും കൂടുതൽ ഊർജ്ജം നൽകുകയും ചെയ്യുന്നു.

അടിയന്തരമെഡിക്കൽ സഹായം   പ്രധമശുശ്രൂഷയിൽ നല്ല അറിവുള്ളവരാണ് ഗൈഡുകളെങ്കിലും പലപ്പോഴും ഹെലികോപ്റ്റർ യാത്രയാണ് വൈദ്യസഹായത്തിന് ഉപയോഗിക്കാറുള്ളത്. ട്രെക്കിങ് ചെയ്യുന്നവർ അത്യാഹിതങ്ങൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തുകയും എല്ലാ സുരക്ഷ മുൻകരുതലുകളും എടുക്കേണ്ടതാണ്. ഇതൊക്കെയാണെങ്കിലും എല്ലാ വെല്ലുവിളികൾക്കിടയിലും എവറസ്റ്റ് ബേസ് ക്യാമ്പിൽ ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവങ്ങളും  വിവരിക്കാൻ കഴിയാത്ത കാഴ്ചകളും നിറഞ്ഞിരിക്കന്നു.

കുഞ്ഞായിരിക്കെ ഇതൊക്കെ തരണം ചെയ്ത്  സിദ്ധി മിശ്ര നടത്തിയ ഈ അവിശ്വസിനീയ യാത്ര  കുടുംബത്തിന്റെ അഭിമാനം മാത്രമല്ല, മറിച്ച്   ഈ ചെറിയ പ്രായത്തിലുള്ള അവളുടെ നിശ്ചയദാർഢ്യവും പ്രതിരോധ ശേഷിയും വിളിച്ചോതുന്നതാണ്. ഇത് മനുഷ്യന്റെ ആത്മാവിന്റെയുo ശക്തിയുടെയും സഹനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവാണ്.  സ്വപ്നത്തിലേക്ക് പറന്നുയരാൻ നമ്മെയെല്ലാവരേയും പ്രചോദിപ്പിക്കുന്നതുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com