ADVERTISEMENT

Ladybird എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ.. പേരിൽ bird എന്നുണ്ടെങ്കിലും ഇതൊരു പക്ഷിയല്ല. ഒരുതരം  കുഞ്ഞു വണ്ടാണ്. ഈ വണ്ടിന് Ladybird എന്ന പേരു വരാനിടയായതിനെക്കുറിച്ചുള്ള ഐതിഹ്യം അറിയാമോ? പണ്ട് യൂറോപ്പിൽ വിളകളെ മുഞ്ഞ വ്യാപകമായി ബാധിച്ചിരുന്നു. മുഞ്ഞകൾ വെട്ടുക്കിളികളെപ്പോലെ നാശകാരിയല്ലെങ്കിലും ചെടികളെ നശിപ്പിക്കാൻ പര്യാപ്തമായിരുന്നു. ഈ അവസരത്തിൽ മറ്റെന്തു ചെയ്യണമെന്നറിയാതെ കർഷകർ കന്യാമറിയത്തോട് സഹായത്തിനായി പ്രാർഥിച്ചു.

 

പ്രാർഥിച്ചതിനു തൊട്ടുപിന്നാലെ, ചക്രവാളത്തിൽ ഒരു കൂട്ടം ലേഡിബേഡുകൾ പ്രത്യക്ഷപ്പെടുകയും അവ പറ്റമായി വന്ന് എല്ലാ  മുഞ്ഞകളെയും നശിപ്പിക്കുകയും ചെയ്തു. അങ്ങനെയാണു Our Lady's bird എന്ന പേര് ഈ പ്രാണിക്ക് ലഭിക്കുന്നത്. കന്യാമറിയത്തിന്റെ (Our Lady) ആദ്യകാല ചിത്രങ്ങൾ ശ്രദ്ധിച്ചാൽ കാണാം, മറിയം ചുവന്ന കുപ്പായത്തിലാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. ജർമനിൽ Ladybirdന്റെ പേര് Marienkafer എന്നാണ്. അർഥം - Marybeetle. അമേരിക്കയിൽ Ladybirdന് Ladybug എന്നാണു പേര്. 

Content Summary: Amazing story about ladybirds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com