ADVERTISEMENT

സൗരയൂഥത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ഉൽക്കയെ ശനിഗ്രഹം പുറത്തേക്ക് തെറിപ്പിച്ചെന്ന്‌ ശാസ്ത്രജ്ഞരുടെ പഠനം.എ117.യുഡി എന്നു പേരിട്ടിട്ടുള്ള വാൽനക്ഷത്രത്തെ ഈ വർഷം ജൂൺ 14ന് ആണ് ആസ്റ്ററോയ്ഡ് ഇംപാക്ട് ലാസ്റ്റ് അലർട് സിസ്റ്റം എന്ന സംവിധാനമുപയോഗിച്ച് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

എന്നാൽ കൂടുതൽ പഠനത്തിൽ ശാസ്ത്രജ്ഞർ കൗതുകകരമായ ഒരു വസ്തുത കണ്ടെത്തി. ഈ വാൽനക്ഷത്രം സൗരയൂഥത്തിൽ നിന്നു പുറത്തേക്കുള്ള യാത്രയിലാണ്. 2022ൽ ശനിഗ്രഹത്തിനു സമീപത്തെത്തിയതാണ് ഈ വാൽനക്ഷത്രത്തിന്റെ പുറത്തേക്കുള്ള യാത്രയ്ക്ക് കാരണമായതത്രേ. സൗരയൂഥത്തിനു പുറത്തുള്ള ഇന്‌റർസ്റ്റെല്ലാർ മേഖലയിലേക്കാണ് ഈ വാൽനക്ഷത്രത്തിന്റെ യാത്ര.

മണിക്കൂറിൽ 10,800 കിലോമീറ്റർ എന്ന വൻവേഗത്തിലാണ് ഈ വാൽനക്ഷത്രം പോകുന്നത്. ഇതിനു മുൻപ് ഒരു ഉൽക്കയും സൗരയൂഥത്തിൽ നിന്നു പുറത്തുപോയിരുന്നു. 1980 ഡിസംബറിൽ വ്യാഴഗ്രഹമാണ് ഈ ഉൽക്കയെ സൗരയൂഥത്തിൽ നിന്ന് പറപ്പിച്ചത്. സൗരയൂഥത്തിലേക്ക് പ്രപഞ്ചത്തിലെ മറ്റു മേഖലകളിൽ നിന്നുള്ള വസ്തുക്കളും വന്നിരുന്നു. 2017ൽ കണ്ടെത്തിയ ഔമാമുവ ഇക്കൂട്ടത്തിൽ ആദ്യത്തേതാണ്. സിഗാർ പോലെയുള്ള രൂപം കാരണം ഔമാമുവ ലോകപ്രശസ്തി നേടി. ഇതൊരു അന്യഗ്രഹപേടകമാണെന്ന നിലയിൽ വരെ അഭ്യൂഹങ്ങൾ ഉയർന്നു. ഔമാമുവ മാത്രമായിരുന്നില്ല ഇത്തരത്തിൽ വന്നത്. ബോറിസോവ് എന്ന മറ്റൊരു ഉൽക്കയും ഇന്റർസ്‌റ്റെല്ലാർ മേഖലയിൽ നിന്നു കടന്നുവന്ന് സൗരയൂഥത്തിൽ വീണിരുന്നു.

ഔമാമുവ എന്ന വാക്കിനർഥം പുറത്തുനിന്നു വന്ന അതിഥി എന്നാണ്. ഹവായിയിലെ ഹാലികല ഒബ്‌സർവേറ്ററിയിലെ ടെലിസ്‌കോപ്പിലാണ് ഔമാമുവ ആദ്യം പ്രത്യക്ഷപ്പെട്ടത്. നിലവിൽ നെപ്റ്റിയൂണിനു പുറത്തുള്ള ഭ്രമണപഥത്തിലാണ് ഔമാമുവ. സൗരയൂഥത്തിന്റെ വെളിമ്പ്രദേശത്തുള്ള കൈപ്പർ ബെൽറ്റ് മേഖലയിലൂടെയാണ് ഔമാമുവ ഇപ്പോൾ പോകുന്നത്. ഇനിയിത് സൗരയൂഥത്തിലേക്ക് വരാനുള്ള സാധ്യത കുറവാണ്.

English Summary:

Comet A117.UD Ejected by Saturn: A Journey Beyond Our Solar System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com