ADVERTISEMENT

നല്ല തണുപ്പിൽ ചെറിയ കുഞ്ഞുങ്ങളെ സ്‌ട്രോളറിൽ കിടത്തി വീടിനു പുറത്തു ഉറക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ നാട്ടിൽ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതുന്ന ഈ കാര്യം ചെയ്യുന്ന ചില രാജ്യങ്ങളുണ്ട്. മൈനസ് ഡിഗ്രി തണുപ്പിൽ, വീടിനു പുറത്ത് കുട്ടികളെ ഉറക്കുന്നതിനെ കുറിച്ച് അന്നാട്ടുകാർക്കും ചിലത് പറയാനുണ്ട്. സ്വീഡൻ, ഡെന്മാർക്, ഫിൻലാൻഡ്, നോർവേ പോലുള്ള നോർഡിക്ക് - സ്കാന്ഡിനേവിയൻ രാജ്യങ്ങളാണ് വിചിത്രമെന്നു തോന്നുന്ന ഇത്തരമൊരു കാര്യം ചെയ്തു വരുന്നത്. കുട്ടികളെ ഇങ്ങനെ ഉറക്കുന്നതിനു മുൻപായി ശരീരത്തിന് ചൂട് ലഭിക്കുന്നതിനായുള്ള വസ്ത്രങ്ങളെല്ലാം ധരിപ്പിച്ചാണ് കിടത്തുന്നത്. മാതാപിതാക്കളും കെയർ ടേക്കർസും മാത്രമല്ല, ഡേ കെയറുകളിൽ വരെ ഇത്തരത്തിൽ കുട്ടികളെ പുറത്ത് കിടത്തി ഉറക്കും. 

അടുത്തിടെ ഓസ്‌ട്രേലിയൻ ടിക് ടോക്കർ ഒള്ളി ബൗമാൻ പങ്കുവെച്ച ഒരു വിഡിയോയിൽ നോർവേയിലെ ഒരു കോഫി ഷോപ്പിനു പുറത്ത് കുട്ടികളെ സ്‌ട്രോളറിൽ നിരത്തി കിടത്തിയിരിക്കുന്നതു കാണാവുന്നതാണ്. ആ കുട്ടികളുടെ കെയർ ടേക്കർസ് എല്ലാവരും തന്നെയും കോഫീ ഷോപ്പിനു അകത്താണ്. ബൗമാൻ വിഡിയോയുടെ ക്യാപ്ഷനായി പറയുന്നത് ഈ വാചകങ്ങളാണ്. ''നോർവേയിലെ മറ്റൊരു ദിവസം, മറ്റൊരു കൂട്ടം കുട്ടികൾ തണുപ്പിൽ'' . ഓരോ പ്രദേശങ്ങളിലെയും സാംസ്കാരികമായ  വ്യത്യാസങ്ങളെ കുറിച്ച് ബൗമാൻ പങ്കുവെച്ച ഈ വിഡിയോയ്ക്ക് താഴെ വലിയ ചർച്ചകൾ തന്നെ നടന്നു. 

നോർഡിക്ക് - സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിലെ വിശ്വാസപ്രകാരം കുട്ടികളുടെ പ്രതിരോധ ശേഷി വർധിക്കാനും അതിനൊപ്പം ദീർഘനേരത്തെ ഉറക്കം ലഭിക്കാനും ഇത്തരത്തിൽ പുറത്തു കിടത്തുന്നത് സഹായിക്കും. വളരെ കുറഞ്ഞ നിരക്കിലുള്ള കുറ്റകൃത്യ നിരക്കുള്ളതു കൊണ്ടുതന്നെ കുട്ടികളെ പൊതുസ്ഥലങ്ങളിൽ കിടത്തുന്നതിനു ഒട്ടും തന്നെയും ഭയപ്പെടേണ്ട കാര്യമില്ല. മാത്രമല്ല, വായുമലിനീകരണ തോതും വളരെ കുറവാണ്. അകത്തളങ്ങളിൽ കുട്ടികളെ കിടത്തി ഉറക്കുന്നതിനെ അപേക്ഷിച്ച് അണുബാധയും കുറവായിരിക്കും. മാത്രമല്ല, പ്രകൃതിയുടെ സ്വാഭാവിക ശബ്‍ദങ്ങളും ആ ഉറക്കത്തിനു സഹായകമാകുമെന്നാണ് മാതാപിതാക്കളുടെ വിശ്വാസം. തണുപ്പിനെ പ്രതിരോധിക്കാനുള്ള എല്ലാ സൗകര്യങ്ങളോടെയുമാണ് കുട്ടികളെ പുറത്തു കിടത്തി ഉറക്കുന്നത്.

English Summary:

Napping in the Nordic Chill: Unraveling Norway's Baby Sleep Secret"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com