ADVERTISEMENT

ചോദ്യം : എന്റെ മകൾ ഇപ്പോൾ ഒൻപതാം ക്ലാസിൽ എത്തിയിരിക്കുകയാണ്. കൗമാരപ്രായത്തിൽ ഉണ്ടാകുന്ന സൗഹൃദങ്ങളെക്കുറിച്ച് കുട്ടിയോടു പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ഉത്തരം:
ബന്ധങ്ങൾ രൂപപ്പെടുന്ന പ്രായമാണ് കൗമാരപ്രായം. കൗമാരപ്രായത്തിൽ ഉണ്ടാകുന്ന സൗഹൃദങ്ങൾ മിക്കപ്പോഴും ജീവിതകാലം മുഴുവൻ നിലനിൽക്കും. കുട്ടികളിൽ മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തിയാകുന്നത് കൗമാരപ്രായം കഴിഞ്ഞതിനുശേഷമാണ്. ഉയർന്ന തരത്തിലുള്ള മസ്തിഷ്ക പ്രവർത്തനങ്ങളും കഴിവുകളും– ഉദാഹരണത്തിന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ചെയ്യുന്ന കാര്യങ്ങളുടെ ഫലത്തെക്കുറിച്ച് ആലോചിക്കാനുള്ള കഴിവ്, യുക്തിപൂർവം ചിന്തിക്കാനുള്ള കഴിവ് എന്നിവയൊക്കെ പൂർണമായും ഉണ്ടാകുന്നത് 18–20 വയസ്സാകുമ്പോഴോ ചിലപ്പോൾ അതിനുശേഷമോ ആണ്. യുക്തിബോധത്തെക്കാൾ വികാരങ്ങളാണ് കൗമാരപ്രായത്തിൽ പ്രത്യേകിച്ചും കൗമാരപ്രായത്തിന്റെ ആദ്യഘട്ടങ്ങളിൽ കുട്ടികൾ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. അതുകൊണ്ടു തന്നെ തീരുമാനങ്ങൾ മിക്കപ്പോഴും ശരിയാകണമെന്നില്ല. മസ്തിഷ്ക വളർച്ചയിലെ പ്രത്യേകതകൾ കാരണം കൗമാരപ്രായത്തിന്റെ ആദ്യഘട്ടങ്ങളിൽ രൂപപ്പെടുന്ന സൗഹൃദങ്ങൾ പലപ്പോഴും താൽക്കാലികം മാത്രം ആണ്. നമ്മുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും ഒക്കെ സ്വാധീനിക്കുന്ന രീതിയിൽ ഉള്ള സ്ഥിരമായ സൗഹൃദങ്ങൾ ഉണ്ടാകുന്നത് സാധാരണയായി കൗമാരത്തിന്റെ അവസാനഘട്ടങ്ങളിൽ എത്തുമ്പോഴാണ്. കൗമാരപ്രായത്തിലെ അനുഭവങ്ങൾ മസ്തിഷ്കത്തിന്റെ വളർച്ചയെ വലിയ അളവിൽ സ്വാധീനിക്കുന്നുണ്ട്. മസ്തിഷ്കകോശങ്ങൾ തമ്മിലുള്ള കണക്ഷനുകളും വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ട്രാക്റ്റുകളും (Neural tract)  രൂപപ്പെടുന്നത് കുട്ടി കടന്നുപോകുന്ന അനുഭവങ്ങളെ ആസ്പദമാക്കിയാണ്. സൗഹൃദങ്ങൾ വലിയ അളവിൽ മസ്തിഷ്കത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ സൗഹൃദങ്ങൾ ഉണ്ടാകുക എന്നത് പ്രധാനമാണ്. അനാരോഗ്യകരമായ സൗഹൃദങ്ങൾ പലപ്പോഴും അപകടങ്ങളിലേക്കു നയിക്കും. അവയുടെ ഫലങ്ങൾ ദീർഘകാലം നീണ്ടു നിൽക്കുകയും ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യും. കൗമാരപ്രായത്തിലുള്ള കുട്ടികളെ ഈ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്നത് പ്രധാനമാണ്. 

(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

പ്രണയത്തിന്റെ രസതന്ത്രം – വിഡിയോ 

English Summary:

Teenage love and relationships: How parents can deal with it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com