ADVERTISEMENT

ചെറിയ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ മാത്രമല്ല, ഉറക്കാനും ബുദ്ധിമുട്ടാണ്. ജോലി കഴിഞ്ഞെത്തുന്ന അച്ഛനോടും അമ്മയോടുമൊക്കെ വിശേഷം പറയാനും സംശയങ്ങൾ തീർക്കാനുമൊക്കെ ചിലർ രാവ് വെളുക്കുവോളം സമയം ചെലവഴിക്കും. കൂടെ ഉറങ്ങാതെ അമ്മയോ അച്ഛനോ കൂട്ടിരിക്കുകയും വേണം. മിക്ക രാത്രികളിലും ഇതു തന്നെയാകും അവസ്ഥ. സ്വാഭാവികമായും ഉറക്കം നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങൾ മാതാപിതാക്കളുടെ മുഖത്ത് തെളിയുകയും ചെയ്യും. അത്തരമൊരു അനുഭവത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. രാത്രി ഉറങ്ങാതെയിരിക്കുന്ന മകൾ കമലയും അവളുടെ കളികളുമാണ് അശ്വതി പങ്കുവെച്ച വിഡിയോയിൽ.

രാത്രി എത്ര മണിയായെന്നു അറിയാമോ എന്ന അശ്വതിയുടെ ചോദ്യത്തിന് നാലുമണി ആയെന്നും എന്തുകൊണ്ടാണ് ഉറങ്ങാത്തത് എന്ന ചോദ്യത്തിന് ''ചുമ്മാ'' എന്ന ചിരിച്ചു കൊണ്ടുള്ള മറുപടിയും നൽകുന്നുണ്ട് കുസൃതിയോടെ കമല. ഇൻബോക്സിൽ തന്നെ അറിയാത്തവർ വരെ കണ്ണിനും ചുറ്റും കറുപ്പ് ബാധിച്ചെന്നും ക്ഷീണിച്ചിരിക്കുന്നുവെന്നും നന്നായി ഉറങ്ങണമെന്നുമൊക്കെ മെസേജ് അയക്കാറുണ്ടെന്നും അതിനുള്ള മറുപടിയാണിതെന്നും കുറിച്ച് കൊണ്ടാണ് അശ്വതി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്കും വാവയ്ക്കും ഉറങ്ങാമെന്നു പറയുന്നുണ്ടെങ്കിലും കണ്ണുകൾ കുറച്ചു കൂടി വിടർത്തി പിടിച്ചു കൊണ്ട് ''വേണ്ട'' എന്നുപറയുകയാണ് കമല. കൊച്ചുകുട്ടികളുള്ള എല്ലാ മാതാപിതാക്കളുടെയും കഥ ഇങ്ങനെ തന്നെയാണെന്നും അശ്വതി വിഡിയോയുടെ താഴെ പറയുന്നുണ്ട്.

വിഡിയോ കണ്ട ഭൂരിപക്ഷം മാതാപിതാക്കളും തങ്ങളും ഇതേ അവസ്ഥയിലൂടെ തന്നെയാണ് കടന്നു പോകുന്നതു എന്നു കുറിച്ചപ്പോൾ ചിലർ തങ്ങളുടെ മക്കൾ ചെറുതായിരുന്നപ്പോളുള്ള അനുഭവങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. രാത്രി മുഴുവൻ വിശേഷങ്ങൾ പറഞ്ഞു മാതാപിതാക്കളുടെ ഉറക്കം കളഞ്ഞതിനു ശേഷം ചില വിരുതന്മാർ പകല് കിടന്നു സുഖമായി ഉറങ്ങുമെന്നു കൂട്ടിച്ചേർക്കുന്നവരെയും കമെന്റ് ബോക്സിൽ കാണാവുന്നതാണ്.

English Summary:

Aswathy Sreekanth share a video of Daughter Kamala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com