ADVERTISEMENT

മാന്നാർ ∙ മാറകം പാടശേഖരത്തിൽ പായലും മാലിന്യവും നിറഞ്ഞു, വേനൽ കൃഷിക്കായിട്ടുള്ള നിലമൊരുക്കലിനു ഭീഷണി. മാന്നാർ കുരട്ടിക്കാടിനു കിഴക്ക്  വടക്ക് പമ്പാനദി മുതൽ തെക്ക് മുട്ടേൽ പടിഞ്ഞാറു വരെ വ്യാപിച്ചു കിടക്കുന്ന 70 ഏക്കർ വരുന്ന മാറകം പാടശേഖരമാകെ കരിങ്കൂളപ്പായലും അജൈവമടക്കമുള്ള മാലിന്യം കൊണ്ടും നിറഞ്ഞിരിക്കുകയാണ്. പമ്പാനദിയിലൂടെ ഒഴുകിയെത്തിയ പായലുകൾ തിരികെ ഒഴുകി പോകാൻ കഴിയാത്തതിനാൽ പാടശേഖരത്തിൽ തന്നെ കെട്ടിക്കിടക്കുകയാണ്.

മഴ മാറിയെങ്കിലും പാടശേഖരത്തിലെ ജലനിരപ്പു കാര്യമായി കുറഞ്ഞിട്ടില്ല. ജലനിരപ്പു കുറഞ്ഞാലെ ഇവിടെ കർഷകർക്കു പാടശേഖരത്തിലിറങ്ങാനാവു. ഏകദേശം ഒരടിയിലേറെ കട്ടിക്കാണ് പായലുകളുള്ളത്. ജലനിരപ്പു താഴ്ന്നാൽ ട്രാക്ടറിറക്കി ഉഴുത് കരിങ്കൂവളത്തെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com