ADVERTISEMENT

ഹരിപ്പാട് ∙ ദുബായിൽ മിനിബസ് അപകടത്തിൽ മരിച്ച കരുവാറ്റ പീസ് വില്ലയിൽ എബി ഏബ്രഹാമിന്റെ കുടുംബത്തിനു 47 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ ഉത്തരവ്.നാലു വർഷത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണു വിധി. 2020 ജൂലൈ 12നു ദുബായ് ഷെയ്ഖ് സായിദ് അൽമനാറ പാലത്തിലൂടെ അബുദാബിയിലേക്കു പോകുകയായിരുന്ന എബി സഞ്ചരിച്ച മിനിബസ് ബാരിയറിൽ ഇടിച്ചു തീപിടിച്ചു. അപകടത്തിൽ എബിയുൾപ്പടെ 2 പേർ മരിക്കുകയും 12 പേർ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

അശ്രദ്ധമായി വാഹനമോടിച്ചതിനു പാക്കിസ്ഥാൻ സ്വദേശി ഡ്രൈവർക്കെതിരെ ദുബായ് പൊലീസ് കേസ് എടുത്തു. ഡ്രൈവർക്കു മൂന്നു മാസം തടവും ആയിരം ദിർഹം പിഴയും മരണപ്പെട്ടവരുടെ കുടുംബത്തിനു രണ്ടു ലക്ഷം ദിർഹവും നൽകാൻ കോടതി വിധിച്ചു. എന്നാൽ പാക്കിസ്ഥാൻ സ്വദേശി ഈ വിധിക്കെതിരെ അപ്പീൽ പോയി. അപ്പീലിൽ ഇയാളെ കോടതി കുറ്റവിമുക്തനാക്കി. എബിയുടെ മരണത്തോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം നഷ്ടപരിഹാരം ലഭിക്കുന്നതിന് ഏറെ ശ്രമിച്ചെങ്കിലും നീതി ലഭിച്ചില്ല.

ഒടുവിൽ എബിയുടെ കുടുംബാംഗമായ പോൾ ജോർജ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയുടെ സഹായത്തോടെ ബസ് ഇൻഷുർ ചെയ്ത യുഎഇയിലെ കമ്പനിക്കെതിരെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി കോടതിയിൽ കേസ് നൽകി. ഇതേ തുടർന്നാണ് എബിയുടെ കുടുംബത്തിനു നഷ്ടപരിഹാരം ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com