ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു
Mail This Article
ചെട്ടികുളങ്ങര ∙ ഇരുവൃക്കകളും തകരാറിലായ ആഞ്ഞിലിപ്ര പുതുപ്പുരയ്ക്കൽ വടക്കതിൽ കണ്ണൻ (31) ജീവിതത്തിലേക്കു തിരികെ എത്താൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കണ്ണന്റെ പിതാവ് ചക്രപാണി കാൻസർ ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചു.ചക്രപാണിയുടെ ചികിത്സകൾക്കായി ഏറെ തുക ചെലവായി. ഡ്രൈവറായി നാട്ടിൽ ജോലി ചെയ്തിരുന്ന കണ്ണൻ, സുഹൃത്തിന്റെ സഹായത്തോടെ സൗദിയിൽ ജോലിക്കു പോയി. അവിടെ ജോലി ചെയ്യവേ അസുഖം ബാധിച്ചു ചികിത്സ തേടിയപ്പോഴാണു 2 വൃക്കകളും തകരാറിലാണെന്നു കണ്ടെത്തിയത്.
വൃക്ക മാറ്റിവയ്ക്കുക മാത്രമാണു ജീവിതത്തിലേക്കു തിരിച്ചെത്താനുള്ള മാർഗം എന്നാണു ഡോക്ടർമാർ പറയുന്നത്. ആഴ്ചയിൽ 2 ദിവസം ഡയാലിസിസ് നടത്തിയാണു ജീവിതം മുന്നോട്ടു നീങ്ങുന്നത്.കണ്ണന്റെ സഹായത്തിനായി ജനകീയ ചികിത്സാ സഹായ സമിതി രൂപീകരിച്ചു പ്രവർത്തനം നടത്തുന്നുണ്ട്. നിർധന കുടുംബത്തിന്റെ ഏക പ്രതീക്ഷയായ കണ്ണനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണു സമിതിയുടെ ലക്ഷ്യം. കണ്ണൻ ചികിത്സാ സഹായനിധി എന്ന പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് മറ്റം ശാഖയിൽ അക്കൗണ്ട് (നമ്പർ:196301000009358, IFS കോഡ്: IOBA0001963) തുടങ്ങിയിട്ടുണ്ട്. 7909204505 (ഗൂഗിൾപേ).