ADVERTISEMENT

ബെംഗളൂരു∙ മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ പ്രളയ സാധ്യത മുൻകൂട്ടി അറിയുന്നതിനു ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇസ്റോ ചെയർമാൻ എസ്.സോമനാഥുമായി ചർച്ച നടത്തി. ഇസ്റോ ആസ്ഥാനമായ ബെംഗളൂരുവിലെ അന്തരീക്ഷ് ഭവനിലാണ് കൂടിക്കാഴ്ച നടന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ രാജ്യത്ത് ക്രമാതീതമായി വർധിച്ചു. ഈ സാഹചര്യത്തിൽ പ്രളയ സാധ്യത അടിയന്തരമായി വിലയിരുത്തണമെന്ന് സുരേഷ് ഗോപി പറഞ്ഞു. 

വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകുന്നതിനു പുറമേ പുനരധിവാസ കേന്ദ്രങ്ങൾ കണ്ടെത്താൻ ഉയർന്ന റെസല്യൂഷനുള്ള ഭൂപ്രദേശ ഡേറ്റ ഉൾപ്പെടെയുള്ള ഉപഗ്രഹാധിഷ്ഠിത വിവരങ്ങൾ ലഭ്യമാക്കാനുള്ള സന്നദ്ധത സോമനാഥ് അറിയിച്ചു. കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ പ്രഫ.ജയ്സൻ പോൾ മുല്ലേരിക്കൽ, എറണാകുളം ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ്ങിനെ പ്രതിനിധീകരിച്ച് സുനിൽ പോൾ, ഇസ്റോയുടെ ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്റർ ഡയറക്ടർ ഡോ.പ്രകാശ് ചൗഹാൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

English Summary:

Union Minister Suresh Gopi and ISRO Discuss Flood Risk Prediction for Mullaperiyar and Idukki Dams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com