ADVERTISEMENT

ചെന്നൈ ∙ കൊടൈക്കനാലിലേക്കു പ്ലാസ്റ്റിക് കുപ്പികളുമായെത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരിൽ നിന്നു പിഴ ഈടാക്കാൻ തീരുമാനിച്ചു. 5 ലീറ്റർ ശേഷിയിൽ താഴെയുള്ള ഓരോ കുപ്പിക്കും 20 രൂപ വീതം പിഴയീടാക്കുമെന്നും കൊടൈക്കനാൽ അതിർത്തികളിൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുമെന്നും ഡിണ്ടിഗൽ ജില്ലാ ഭരണകൂടം അറിയിച്ചു. കൊടൈക്കനാലിനെ പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു നടപടി. കൊടൈക്കനാൽ ടൗണിൽ ഉത്തരവ് കർശനമായി നടപ്പാക്കുമെന്നു നഗരസഭാ കമ്മിഷണറും വ്യക്തമാക്കിയിട്ടുണ്ട്.

വിനോദസഞ്ചാരികൾ, പ്രദേശവാസികൾ, വ്യാപാരികൾ തുടങ്ങിയവർക്കെല്ലാം ഉത്തരവു ബാധകമാണ്. ജില്ലാ, സോണൽ, പഞ്ചായത്തുതലങ്ങളിൽ രൂപീകരിച്ച കമ്മിറ്റികളാണു നിരീക്ഷണവും പരിശോധനയും നടത്തുക. കൊടൈക്കനാൽ പൊലീസിന്റെയും വനം വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയും ലഭിക്കും.

English Summary:

To combat plastic pollution and protect its natural beauty, Kodaikanal has implemented a strict ban on plastic bottles. Tourists and locals alike will face fines for bringing plastic bottles into the hill station.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com