ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ വിവാഹിതരായ 10,000 പുരുഷൻമാർ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നെന്ന റിപ്പോർട്ടുമായി തമിഴ്നാട് പുരുഷ രക്ഷാസംഘം. ലോകപുരുഷദിനത്തോട് അനുബന്ധിച്ചാണു റിപ്പോർട്ട് പുറത്തുവിട്ടത്. വിഷയം ഗൗരവത്തോടെ എടുക്കണമെന്നും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ കീഴിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പുരുഷൻമാർക്കായി ഹെൽപ്‌ലൈൻ തുടങ്ങണമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് അഭ്യർഥിച്ചിട്ടുണ്ട്. അവിഹിത ബന്ധത്തിലേർപ്പെടുന്ന പുരുഷനും സ്ത്രീക്കും തുല്യ ശിക്ഷനൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

English Summary:

A new report highlights the silent crisis of male suicide in Tamil Nadu, with a staggering 10,000 married men taking their lives each year. The Tamil Nadu Men's Protection Association urges the government to address this issue seriously by establishing a helpline for men and forming an inquiry commission to investigate the root causes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com