ADVERTISEMENT

കോഴിക്കോട്∙ കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024–25ന് തുടക്കം. ഒക്ടോബർ 14ന് വൈകിട്ട് 4ന് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ഉദ്ഘാടനം ചെയ്തു. നാട്ടിലെ വികസനത്തിന്റെ ആദ്യ ആസൂത്രണം നടക്കേണ്ടത് വീട്ടുകൂട്ടായ്മകളിൽ ആകണമെന്ന് മേധാ പട്കർ പറഞ്ഞു. 

ചുറ്റുവട്ടം അവാർഡ് 2024 ന് തുടക്കം കുറിച്ച് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മരം നടുന്നു. ഇതേസമയം സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറ് സ്ഥലങ്ങളിലും ഫലവൃക്ഷത്തെകൾ നട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കാളികളായി. ചിത്രം : മനോരമ

കോഴിക്കോട് എംപി എം.കെ.രാഘവൻ, മേയർ ബീന ഫിലിപ്, മലബാർ ഗ്രൂപ് ഇന്ത്യാ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ.ആഷെർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ‘വിശപ്പു രഹിത – ലഹരി വിമുക്ത സമൂഹം’ എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ഇത്തവണ ചുറ്റുവട്ടം അവാർഡ് സംഘടിപ്പിക്കുന്നത്.

ചുറ്റുവട്ടം അവാർഡ് 2024 ന് തുടക്കം കുറിച്ച് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മരം നടുന്നു. ഇതേസമയം സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറ് സ്ഥലങ്ങളിലും ഫലവൃക്ഷത്തെകൾ നട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കാളികളായി. ചിത്രം : മനോരമ
ചുറ്റുവട്ടം അവാർഡ് 2024 ന് തുടക്കം കുറിച്ച് കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മരം നടുന്നു. ഇതേസമയം സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറ് സ്ഥലങ്ങളിലും ഫലവൃക്ഷത്തെകൾ നട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കാളികളായി. ചിത്രം : മനോരമ

ഉദ്ഘാടനത്തിനു ശേഷം വിശിഷ്ഠ വ്യക്തികൾ ചേർന്ന് സ്കൂൾ വളപ്പിൽ 5 ഫലവൃക്ഷത്തെകൾ നട്ടു. ഇതേസമയം സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറ് സ്ഥലങ്ങളിലും ഫലവൃക്ഷത്തെകൾ നട്ട് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കാളികളായി. 

കേരളത്തിലെ റജിട്രേഷനുള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്നതാണ് ഒന്നാം സമ്മാനം. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും ലഭിക്കും. പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല വിജയികൾക്കും സമ്മാനങ്ങളും പ്രശംസാ പത്രങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.chuttuvattomawards.com

ചുറ്റുവട്ടം അവാർഡ് 2024 ഉദ്ഘാടനം ചെയ്യാൻ എത്തിയ പരിസ്ഥിതി പ്രവർത്തക മേധാ പട്കറെ കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്വീകരിക്കുന്നു. ചിത്രം : മനോരമ

ചുറ്റുവട്ടം അവാർഡ് ഉദ്ഘാടന വേദിയിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറും കോഴിക്കോട് മേയർ ബീന ഫിലിപ്പും. ചിത്രം : മനോരമ

ചുറ്റുവട്ടം അവാർഡ് 2024 ഉദ്ഘാടനം ചെയ്യാൻ എത്തിയ പരിസ്ഥിതി പ്രവർത്തക മേധാ പട്കർക്കൊപ്പം കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ചിത്രം : മനോരമ

English Summary:

Environmental activist Medha Patkar inaugurated the 'Chuttuvattom Awards 2024-25' in Kerala, highlighting the crucial role of residents' associations in shaping development plans. The initiative by Manorama Online and Malabar Gold & Diamonds aims to recognize and reward the best residents' association in the state, promoting community development and a sustainable future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com