ADVERTISEMENT

ആലങ്ങാട് ∙ മഴക്കാലമെത്തിയതോടെ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി. മതിലുകളിലും പറമ്പിലും ചുവരുകളിലും മുറിക്കുള്ളിലും വരെ ഒച്ചുകൾ എത്തുന്നു.  സാധാരണ ഒച്ചുകളേക്കാൾ വലുപ്പമുള്ള ഇവ പലയിടത്തും കാർഷിക വിളകൾ തിന്നു നശിപ്പിക്കുന്നുണ്ട്. ഉപ്പു വിതറിയും പുകയില കഷായവും തുരിശും ചേർത്ത മിശ്രിതം തളിച്ചും ഒച്ചുകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിട്ടില്ല.  ഉപ്പു വിതറിയാൽ നശിക്കുന്നുണ്ടെങ്കിലും അധികം താമസിയാതെ കൂടുതൽ ഒച്ചുകൾ എത്തിപ്പെടുകയാണ്. 

കോതകുളം, ഘണ്ഠാകർണൻവെളി, തത്തപ്പിള്ളി, പടിഞ്ഞാറേ കൈതാരം  തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷം.  സമീപ പഞ്ചായത്തുകളായ കടുങ്ങല്ലൂർ, കരുമാലൂർ എന്നിവിടങ്ങളിലും ഒച്ചുകളുടെ ശല്യമുണ്ട്. മണ്ണിനടിയിൽ മുട്ടയിടുന്നതിനാൽ ഇവയെ പൂർണമായും നശിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഒച്ചുകളെ ഉന്മൂലനം ചെയ്യാൻ അതതു പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വ്യാപകമായ പ്രവർത്തനം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com