ADVERTISEMENT

അരൂർ∙ ഉയരപ്പാത നിർമാണ സ്ഥലത്തെ ദേശീയപാതയിൽ അടിക്കടി നിർമാണ കമ്പനി ജീവനക്കാർ ഗതാഗതം തടസ്സപ്പെടുത്തുന്നത് വാഹനയാത്രികർക്കു ദുരിതമായി. പകൽ ഏറെ വാഹനത്തിരക്കുളള സമയത്താണ് പല ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തുന്നത്. നിർമാണക്കമ്പനിയുടെ കൂറ്റൻ വാഹനങ്ങളും യന്ത്രങ്ങളും നിർമാണ സൈറ്റിലേക്കു കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോഴാണ് ഗതാഗതം തടസ്സപ്പെടുത്തുന്നത്.

രാവിലെ ജനങ്ങൾ ഓഫിസുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും പോകുന്ന സമയത്താണ് ഒട്ടുമിക്ക ദിവസങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തുന്നത്. സ്കൂളുകളിലേക്കു പോകുന്ന വിദ്യാർഥികൾക്കും കൃത്യ സമയത്ത് സ്കൂളുകളിൽ എത്തിപ്പെടാൻ കഴിയുന്നില്ല. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 6 വരെയും ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

മുകളിൽ വെൽഡിങ് നടക്കുന്ന സമയത്തും ഗതാഗതം നിരോധിക്കുന്നുണ്ട്. ഇത്തരം ജോലികൾ വാഹനത്തിരക്കില്ലാത്ത സമയത്തും രാത്രിയിലും ചെയ്തു തീർക്കാവുന്നതേയുള്ളൂ. കരാർ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ അടിക്കടി ഗതാഗതം നിരോധിക്കുന്നത് അറിയുന്നില്ല. ഈ സമയം ആംബുലൻസ് വാനുകൾ വന്നാലും കടത്തി വിടുന്നില്ലെന്നു പരാതിയുണ്ട്.

English Summary:

Aroor Overbridge Construction Causes Traffic Chaos for Motorists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com