ADVERTISEMENT

കാക്കനാട്∙ നമ്പർ തിരുത്തിയ സ്കൂട്ടറിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങിയ കമിതാക്കളുടെ ഡ്രൈവിങ് ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിന്റെ ക്യാമറകളിൽ പലയിടങ്ങളിലായി 35 തവണയാണ് ഇവർ കുടുങ്ങിയത്. 44,000 രൂപ പിഴ അടയ്ക്കാനും എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജ് ഉത്തരവിട്ടു. സ്കൂട്ടറിന്റെ നാലക്ക നമ്പറിൽ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണു നോട്ടിസ് എത്തിക്കൊണ്ടിരുന്നത്.

ചെയ്യാത്ത കുറ്റത്തിനു തുടർച്ചയായി നോട്ടിസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആർടി ഓഫിസിലെത്തിയപ്പോഴാണു നമ്പർ തിരുത്തിയ സ്കൂട്ടറാണു വില്ലനെന്നു കണ്ടെത്തിയത്. നിയമം ലംഘിച്ച സ്കൂട്ടറിലുണ്ടായിരുന്ന മൂന്ന് അക്ക നമ്പറിന്റെ അവസാനം പൂജ്യം മുതൽ 9 വരെയുള്ള അക്കങ്ങൾ ചേർത്തു പരിശോധിച്ചപ്പോൾ സംശയം തോന്നിയ സ്കൂട്ടർ ഉടമയായ യുവതിയെ വിളിപ്പിക്കുകയായിരുന്നു. ഇവർ കുറ്റം സമ്മതിച്ചു.

പ്രണയിക്കുന്ന യുവാവുമായിട്ടായിരുന്നു കറക്കമെന്നു യുവതി പറഞ്ഞു. ഇരുവരും ആർടി ഓഫിസിൽ ഹാജരായി. ജനുവരി മുതൽ ഈ മാസം പകുതി വരെയുള്ള കാലയളവിൽ ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇവർ എത്തിയിരുന്നു. ഹെൽമറ്റ് ഇല്ലാതെ അമിത വേഗത്തിൽ പോകുന്നതു പിടികൂടാതിരിക്കാനാണു നമ്പർ പ്ലേറ്റിലെ അവസാന അക്കം ചുരണ്ടിക്കളഞ്ഞതത്രെ. കൈവശമുണ്ടായിരുന്ന 5,000 രൂപ കമിതാക്കൾ അടച്ചു. ലൈസൻസിന്റെ ഒരു മാസത്തെ സസ്പെൻഷൻ കാലാവധി കഴിയും മുൻപു ശേഷിക്കുന്ന പിഴ അടയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.

English Summary:

A couple faced serious consequences after repeatedly violating traffic rules. Their driving licenses were suspended by the RTO after being caught riding a scooter with an altered number plate and without helmets on 35 separate occasions. The Motor Vehicle Department's cameras captured their violations at various tourist spots. They were also ordered to pay a hefty fine of Rs 44,000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com