ADVERTISEMENT

വാഗമൺ ∙ വില്ലേജ് ഓഫിസിനു 300 മീറ്റർ അരികെ പ്രകൃതിമനോഹാരിത നിറഞ്ഞ മൂൺമല ഇടിച്ചു നിരത്തി നിർമാണം. എതിർപ്പുമായി പ്രദേശവാസികൾ. മുൻപ് സർക്കാർ സ്ഥലം എന്നു ചുണ്ടിക്കാട്ടി ബോർഡ് സ്ഥാപിച്ച സ്ഥലത്താണ് കുന്നിൻചെരിവിൽകൂടി റോഡ് നിർമാണം ഉൾപ്പെടെ സജീവമായി നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യന്ത്രസഹായത്തോടെ മലനിരകൾ തകർക്കുന്നത് നാട്ടുകാർ റവന്യു വകുപ്പ് അധികൃതരെ അറിയിച്ചു. എന്നാൽ നടപടി ഉണ്ടായില്ല. തുടർന്ന് പ്രദേശവാസികൾ മന്ത്രിക്ക് പരാതി നൽകി. മൂൺമലയിൽ വ്യാജ രേഖകൾ ചമച്ചു ഭൂമി കൈവശപ്പെടുത്തിയ പരാതികളിലും അന്വേഷണം അട്ടിമറിച്ചതായി ആരോപണമുണ്ട്. ഭൂസംരക്ഷണസേനയുടെ പ്രവർത്തനം ഇപ്പോൾ വാഗമൺ വില്ലേജിൽ നടക്കുന്നില്ല. 

സർക്കാർ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിന് കയ്യേറ്റം കണ്ടെത്തി റിപ്പോർട്ട് ചെയ്യുക എന്നിവയടക്കം ഭൂസംരക്ഷണ സേനാംഗങ്ങൾ നടത്തിയിരുന്നതാണ്. എന്നാൽ കടുത്ത സമ്മർദങ്ങളെ തുടർന്ന് സേനയുടെ പ്രവർത്തനം മുടങ്ങുകയായിരുന്നു. ഇതിനിടെ നാളുകളായി വാഗമൺ വില്ലേജിൽ വില്ലേജ് ഓഫിസർ ഇല്ല. ഉപ്പുതറ വില്ലേജ് ഓഫിസർക്കാണ് ചുമതല. ഇത്രയും പ്രാധാന്യം നിറഞ്ഞ സ്ഥലത്ത് വില്ലേജ് ഓഫിസറെ നിയമിക്കാത്ത സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ പ്രതിഷേധം അറിയിച്ചിട്ടും തീരുമാനമില്ല.

English Summary:

Controversy has erupted in Vagamon as construction work proceeds on Moon hill despite local protests. Residents allege illegal land acquisition and environmental destruction, demanding immediate intervention from authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com