അധികൃതരുടെ അശ്രദ്ധയ്ക്ക് ഇരയായി ഒരു ജീവൻകൂടി...
![കക്കാട് പാലക്കാട് സ്വാമി മഠത്തിനു സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു അപകടമുണ്ടായ സ്ഥലത്തു കിടക്കുന്ന യാത്രക്കാരന്റെ ബൈക്ക്. അപകടത്തിൽ ചിതറിയ ശരീരഭാഗങ്ങൾ നാട്ടുകാർ മണ്ണിട്ടു മൂടിയതും കാണാം. കക്കാട് പാലക്കാട് സ്വാമി മഠത്തിനു സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു അപകടമുണ്ടായ സ്ഥലത്തു കിടക്കുന്ന യാത്രക്കാരന്റെ ബൈക്ക്. അപകടത്തിൽ ചിതറിയ ശരീരഭാഗങ്ങൾ നാട്ടുകാർ മണ്ണിട്ടു മൂടിയതും കാണാം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2021/2/5/kannur-kakkad-accident.jpg?w=1120&h=583)
Mail This Article
കണ്ണൂർ∙ അപകടം നടന്നാലേ പഠിക്കൂ എന്ന അവസ്ഥയിലാണ് അധികൃതർ എന്നു തോന്നുന്നു. അതോ ഇനിയും പഠിച്ചിട്ടില്ല എന്നാണോ? ഇന്നലെ കക്കാട് പാലക്കാട് സ്വാമി മഠത്തിനു സമീപം സ്കൂട്ടർ യാത്രക്കാരനായ കെ. രാജേഷ് മരിച്ചതിന്റെ ഉത്തരവാദിത്തം ചെന്ന് എത്തി നിൽക്കുന്നത് ആരുടെ അനാസ്ഥ കൊണ്ടാണെന്നു വ്യക്തം. റോഡ് നിർമാണം നടക്കുമ്പോൾ ഇത്ര ശ്രദ്ധ നൽകിയാൽ മതിയോ എന്നാണു പ്രദേശത്തുകാർ ചോദിക്കുന്നത്.
ജെല്ലിയും മറ്റും കൂട്ടിയിട്ടതു റോഡിലാണ്. ഓവുചാൽ നിർമിക്കുന്നതിനു കുഴിച്ച മണ്ണ് കൂട്ടിയിട്ടതും റോഡ് അരികിലാണ്. ചെറുവാഹനങ്ങൾ ഏതു നിമിഷവും അപകടത്തിൽ പെടും എന്ന സാഹചര്യം. വാഹനങ്ങളുടെ രാത്രി കാലത്തെ യാത്ര ഏറെ പ്രയാസകരവും ഭീതിപ്പെടുത്തുന്നതുമാണ്. കുറേക്കൂടി ശ്രദ്ധയുണ്ടായിരുന്നെങ്കിൽ റോഡിൽ ജീവൻ പൊലിയുന്നത് ഒഴിവാക്കാമായിരുന്നുവെന്നു പൊലീസും അഭിപ്രായപ്പെടുന്നു.