കടകളിൽ നിന്നു മലിന ജലം;നടപടിയുമായി നഗരസഭ
![മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഓവുചാൽ നഗരസഭാ ജീവനക്കാർ പരിശോധന നടത്തുന്നു മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഓവുചാൽ നഗരസഭാ ജീവനക്കാർ പരിശോധന നടത്തുന്നു](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2021/12/15/kannur-mattannur-waste-water.jpg?w=1120&h=583)
Mail This Article
മട്ടന്നൂർ ∙ നഗരത്തിലെ കടകളിൽ നിന്നു ഓവുചാലിലേക്കു മലിന ജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മട്ടന്നൂർ നഗരസഭ. മലിനജലം ഒഴുക്കുന്നുണ്ടെന്ന പരാതിയെ തുടർന്നു നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഓവുചാലുകളിലെ സ്ലാബുകൾ നീക്കിയാണ് പരിശോധിച്ചത്. ഏതാനും കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പൈപ്പ് വഴി മലിന ജലം ഓവുചാലിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. പൈപ്പുകൾ നഗരസഭാ ജീവനക്കാർ കോൺക്രീറ്റ് ചെയ്ത് അടച്ചു.
3 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.ഓവുചാലിലേക്ക് മലിനജലം ഒഴുക്കി വിടുന്ന വീടുകൾക്കെതിരെയും നടപടിയെടുക്കും. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തും. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെസി.ലതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നമിത നാരായണൻ, ഷിജോയ്കുമാർ കാര്യത്ത്, ഒ.കെ.ശ്യാംകൃഷ്ണൻ, എം.ശ്രീജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.