മട്ടന്നൂർ മേഖലയിൽ കുന്നിടിക്കൽ വ്യാപകം
![മട്ടന്നൂർ നഗരസഭാ ഓഫിസിനു സമീപം കുന്നിടിച്ചു മണ്ണു നീക്കുന്നു. മട്ടന്നൂർ നഗരസഭാ ഓഫിസിനു സമീപം കുന്നിടിച്ചു മണ്ണു നീക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2021/12/20/kannur-mattannur-soil-mining.jpg?w=1120&h=583)
Mail This Article
മട്ടന്നൂർ∙ സ്വകാര്യ വ്യക്തികൾ വിവിധ നിർമാണങ്ങൾക്കായി കുന്നിടിക്കുന്നത് മട്ടന്നൂർ മേഖലയിൽ വ്യാപകമായി. കഴിഞ്ഞ ദിവസം കളറോഡിൽ പുതിയ പെട്രോൾ പമ്പിനു വേണ്ടി കുന്നിടിക്കുമ്പോൾ മണ്ണിടിഞ്ഞ് ഒരു തൊഴിലാളി മരിക്കുകയും 2 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ജിയോളജി വകുപ്പ് അനുമതി നൽകിയാണ് കുന്നിടിക്കുന്നതെങ്കിലും അശാസ്ത്രീയമായും അപകടകരമായും പ്രവൃത്തി നടത്തുന്നതായി പരാതി ഉണ്ട്.
മട്ടന്നൂർ നഗരസഭാ ഓഫിസിനു സമീപം വൻ തോതിൽ കുന്നിടിക്കുന്നുണ്ട്. റോഡ് പണിക്കു വേണ്ടി മണ്ണു കൊണ്ടു പോകാൻ അനുമതി നൽകിയതിന്റെ മറവിലാണ് ഇവിടെ കുന്ന് ഇടിച്ചു താഴ്ത്തുന്നതെന്നു പറയുന്നു. ഇതു സംബന്ധിച്ചു ജില്ലാ അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്.