ADVERTISEMENT

ആലക്കോട്∙ മലയോരത്ത് കമുകുകളെ ബാധിച്ച മഞ്ഞളിപ്പ് രോഗത്തിനു ശമനമായില്ല. മിക്ക തോട്ടങ്ങളിലും രോഗം നിലനിൽക്കുന്നു. മഞ്ഞളിപ്പ് രൂക്ഷമായതിനെ തുടർന്ന് ഇലകൾ കരിഞ്ഞ അവസ്ഥയിലാണ്. കടുത്ത ചൂടാണ് ഇതിനു കാരണം. അതേസമയം, അടയ്ക്കക്ക് ന്യായമായ  വില ലഭിക്കുന്നുണ്ടെങ്കിലും കമുകുകളെ രോഗങ്ങൾ ബാധിച്ചത് കർഷകരെ ആശങ്കപ്പെടുത്തുന്നു. നടുവിൽ പഞ്ചായത്തിലെ വിളക്കന്നൂർ, വായാട്ടുപറമ്പ്, ആലക്കോട് പഞ്ചായത്തിലെ ഒറ്റത്തൈ, കല്ലൊടി, ചപ്പാരപ്പടവ് പഞ്ചായത്തിലെ പെരുമ്പടവ്, എടക്കോം, വിമലശേരി എന്നിവിടങ്ങളിലാണ് കമുകുകളിൽ മഞ്ഞളിപ്പ്  വ്യാപകമായത്. മഴക്കാലത്ത് കായ കൊഴിച്ചിലുമുണ്ടായിരുന്നു.  ഇതിനെതിരെ പ്രതിരോധ മരുന്ന് തളിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് കർഷകർ പറയുന്നു. 

വലിയ തുക ചെലവഴിച്ചാണ് കമുകിന്റെ മണ്ടയിൽ  മരുന്നുപ്രയോഗം നടത്തുന്നത്. അതേസമയം,  രോഗങ്ങൾ ബാധിക്കുന്ന കമുകുകളിൽ ഉൽപാദനം നന്നേ കുറയുന്നു. അതുകൊണ്ടു തന്നെ വില മെച്ചപ്പെട്ടിട്ടും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. മറ്റ്  കാർഷികവിളകൾ വിലത്തകർച്ച നേരിടുന്ന സമയത്ത് അടയ്ക്കയുടെ വില വർധന കർഷകർക്ക് ആശ്വാസമാണ്. അതിനാൽ മിക്ക കർഷകരും കമുകിനെ വളരെ ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. മഞ്ഞളിപ്പ് രോഗം ബാധിക്കുന്ന കമുകിന്റെ വളർച്ച മുരടിക്കുമെന്നും പിന്നീട് പൂർവസ്ഥിതിയിലെത്തണമെങ്കിൽ വർഷങ്ങൾ എടുക്കുമെന്നും ക‍ൃഷിവിദഗ്ധർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com