ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചു; 3 പേർക്ക് പരുക്ക്
Mail This Article
ഉരുവച്ചാൽ ∙കാറും ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു. കാറിടിച്ച് ലോറിയുടെ പിൻ ചക്രങ്ങൾ പൂർണമായും ഇളകി വീണു. ഉരുവച്ചാൽ ആശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. ചെങ്കല്ലുമായി കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പിന്നിൽ മട്ടന്നൂർ വിമാനത്താവളത്തിലേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു. അതുവഴി കടന്നു പോവുകയായിരുന്ന സ്കൂട്ടറിലും ഇടിച്ചു.
കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. കാർ യാത്രക്കാരയ 2 പേർക്കും സ്കൂട്ടർ യാത്രക്കാരനും പരുക്കേറ്റു. കാർ ഡ്രൈവർ അനീസ് മൂര്യാട് (43), നൗഫൽ പാനൂർ (44) എന്നിവരെ ഉരുവച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരനായ പഴശ്ശി സ്വദേശി പി.കെ.ശരത് കുമാറിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് മട്ടന്നൂർ - കൂത്തുപറമ്പ് റൂട്ടിൽ അൽപ നേരം ഗതാഗതം തടസ്സപ്പെട്ടു.