പുണെ മാർക്കറ്റ് ചതിച്ചാശാനെ; കരയിച്ച് സവാള വില: ഒരാഴ്ചയ്ക്കുള്ളിൽ വർധന 100 ശതമാനത്തിലേറെ
Mail This Article
×
അടിമാലി ∙ ഹൈറേഞ്ചിൽ ഒരാഴ്ചയ്ക്കുള്ളിൽ സവാള വില വർധന 100 ശതമാനത്തിലേറെ. കഴിഞ്ഞ തിങ്കളാഴ്ച കിലോഗ്രാമിന് 40 രൂപയായിരുന്ന സവാള വില. എന്നാൽ ഇന്നലത്തെ അടിമാലിയിലെ ചില്ലറ വിൽപന വില 85 മുതൽ 90 രൂപ വരെയാണ്. ഒരു ചാക്ക് സവാള (50 കിലോ) ആവശ്യമുള്ളവർക്ക് 20 കിലോ മാത്രമാണ് ലഭിക്കുന്നത്. മഹാരാഷ്ട്ര പുണെയിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും സവാള എത്തുന്നത്.
അവിടെ ദീപാവലി ആഘോഷങ്ങളെ തുടർന്ന് 10 ദിവസം മാർക്കറ്റ് അവധി ആയതാണ് സവാള വില വർധനയ്ക്ക് കാരണമായി പറയുന്നത്. ഇതു മുതലാക്കി സംസ്ഥാനത്തു നിന്നുള്ള മൊത്തക്കച്ചവടക്കാരാണ് വില വർധിപ്പിച്ചിരിക്കുന്നതെന്നാണ് ചില്ലറ വ്യാപാരികൾ പറയുന്നത്. ദീപാവലി അവധിക്കു ശേഷം പുണെ മാർക്കറ്റ് സജീവമാകുന്നതോടെ ഉയർന്ന വില കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary:
Onion prices in Adimali, Kerala have skyrocketed after Diwali, with a kilogram now costing over ₹85. A supply shortage attributed to market closures in Maharashtra during the festival period is impacting availability and driving up costs.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.