കാസർകോട് ജില്ലയിൽ ഇന്ന് (22-05-2023); അറിയാൻ, ഓർക്കാൻ
Mail This Article
കായിക ക്ഷമതാപരീക്ഷകൾ: ജില്ലയിൽ വനിത സിവിൽ എക്സൈസ് ഓഫിസർ ഫസ്റ്റ് എൻസിഎ, എസ്സി (കാറ്റഗറി നമ്പർ: 271/2019) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 26ന് രാവിലെ 5ന് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ നൽകിയിട്ടുണ്ട്. 04994 230102. അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1 (കാറ്റഗറി നമ്പർ: 494/19/496/19), എക്സൈസ് ഇൻസ്പെക്ടർ (ട്രെയ്നി–കാറ്റഗറി നമ്പർ: 497/19/498/19) തസ്തികയിലേക്കുള്ള കോഴിക്കോട് മേഖലയിലെ ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 23, 24, 25, 26 തീയതികളിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ഗ്രൗണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. ഹാജരാകാത്ത ഉദ്യോഗാർത്ഥികൾക്ക് വീണ്ടും അവസരം ലഭിക്കില്ല. ഫോൺ: 0495 2371500.
പ്രമോട്ടർമാരുടെ ഒഴിവ്
പട്ടികവർഗ പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ ഈ മാസം 31നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ നൽകണം. പ്രായ പരിധി 20-35. 04994-255466.
പ്രവേശന പരീക്ഷ നാളെ
വെള്ളച്ചാൽ എം ആർ എസിൽ അഞ്ച്, ആറ് ക്ലാസ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ പ്രവേശന പരീക്ഷ നടത്തും. താൽപര്യമുള്ള വിദ്യാർഥികൾ മാർക്ക് ലിസ്റ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം നാളെ രാവിലെ 11ന് വെള്ളച്ചാൽ എംആർഎസിൽ എഴുത്ത് പരീക്ഷയ്ക്കായി ഹാജരാകണം. 04985262622, 9446040629.
വനിതാ കമ്മിഷൻ സിറ്റിങ് 23ന്
കാസർകോട് ∙ സംസ്ഥാന വനിതാ കമ്മിഷൻ സിറ്റിങ് 23ന് രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
തെറാപ്പിസ്റ്റ് കൂടിക്കാഴ്ച 23ന്
പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ വനിതാ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. 23ന് രാവിലെ 10 ന് പടന്നക്കാട് ജില്ലാ ആയുർവേദ ആശുപ്രതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾ ഹാജരാകണം. 0467 2283277.
കരാർ നിയമനം:അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഹോമിയോ മെഡിക്കൽ ഓഫിസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ www.kcmd.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in. 0467 2209466.