കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങിയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി
Mail This Article
ബദിയടുക്ക ∙ യുവാവിനെ കോഴിക്കോട് എയർപോർട്ടിൽ കാണാതായെന്ന വീട്ടുകാരുടെ പരാതിയിൽ ബദിയടുക്ക പൊലീസ് കോഴിക്കോട് അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരമൊന്നും ലഭിച്ചില്ല. വിദ്യാഗിരി മുനിയൂറിലെ മുഹമ്മദ് സിദ്ധിഖിനെ (28)യാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി ഉയർന്നത്.
ഈ മാസം 25ന് നാട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഈ ദിവസം കോഴിക്കോട് വിമാനതാവളത്തിൽ ഇറങ്ങിയതായാണ് വിവരം ലഭിച്ചിരുന്നു. തുടർന്നു എന്ത് സംഭവിച്ചുവെന്ന് വിവിരമൊന്നുമില്ല..ഇതോടെ വീട്ടുകാർ ബദിയടുക്ക പൊലീസിൽ പരാതി നൽകിയതിനാൽ ബദിയടുക്ക പൊലീസ് കോഴിക്കോട് എയർപോർട്ടിൽ ചെന്നത്.വന്നത് ശരിയാണെന്നും ബാക്കി വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മൊബൈൽ സ്വിച്ച് ഓഫാണെന്നും പോലീസ് പറഞ്ഞു.