ADVERTISEMENT

പരപ്പ ∙ ബിരിക്കുളത്തും സമീപ പ്രദേശങ്ങളായ ഓമനങ്ങാനം, കോളംകുളം കരിയാർപ്പ്, കൊട്ടമടൽ തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ അതിതീവ്ര മഴ മേഘവിസ്‌ഫോടനത്തെ തുടർന്നാണെന്ന് അഭ്യൂഹം. ഇന്നലെ  ഉച്ചയോടെയാണ് മഴ തിമിർത്തുപെയ്ത് പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായത്. 

കോളംകുളം മേലേപ്പറമ്പിലെ ദീപു, പാസ്റ്റർ ബെന്നി, പി.രവീന്ദ്രൻ, കണ്ടത്തിൽ കുഞ്ഞുമോൻ, സെമീംഖാൻ, ബെന്നി എന്നിവരുടെ മുറ്റത്തും പറമ്പിലുമായി ഉണ്ടായിരുന്ന തേങ്ങകൾ ഒഴുകിപ്പോയി. ഒട്ടേറെ വീട്ടുകാരുടെ പാത്രങ്ങളും വിറകുകളും ഒലിച്ചുപോയി. വെള്ളപാച്ചിലിൽ ശാലിനി അടിയോടിയുടെ പറമ്പിലെ പച്ചക്കറി കൃഷികളും പൂർണമായി നശിച്ചു. മേഘവിസ്ഫോടനമെന്ന പ്രചാരണം ശരിയല്ലെന്നും പ്രദേശത്ത് നീണ്ടുനിന്ന ശക്തമായ മഴയെ തുടർന്നാണ് വെള്ളപ്പാച്ചിൽ ഉണ്ടായതെന്നും തഹസിൽദാർ പി.വി.മുരളി പറഞ്ഞു

English Summary:

Intense rain and potential cloudburst yesterday afternoon submerged roads and bridges in Parappu, Birikulam and nearby areas like Omananganam, Kolamkulam Kariyarppu and Kottamadal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com