ADVERTISEMENT

കെഎസ്ആർടിസി വയനാട് ടൂർ പാക്കേജ്
കാസർകോട്∙ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസർകോട്  ഡിപ്പോയിൽ നിന്നു 22ന് വയനാട് ടൂർ നടത്തുന്നു. പൂക്കോട് തടാകം, 900 കണ്ടി, കുറുവ ദ്വീപ്, ബാണാസുര ഡാം, ജംഗിൾ സഫാരി എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. 9446862282. 
കാഞ്ഞങ്ങാട് ∙ കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നിന്നു 24ന് വയനാട് ഏകദിന ടൂർ സംഘടിപ്പിക്കുന്നു. എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങൾ ആണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരാൾക്ക് 750 രൂപയാണ് യാത്ര ചെലവ്. ഫോൺ- 9446088378, 8848007548.

റജിസ്ട്രേഷൻ ക്യാംപെയ്ൻ 30ന്
കാസർകോട്∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ അവസരമൊരുക്കുന്നു. മഞ്ചേശ്വരം ബ്യൂറോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ബ്ലോക്ക് പഞ്ചായത്തിൽ 30ന് 10നു റജിസ്ട്രേഷൻ ക്യാംപെയ്ൻ ന‌ടത്തും. ജോലി നേടാൻ ആവശ്യമായ ഇന്റർവ്യൂ ട്രെയ്നിങ്, ഇംഗ്ലിഷ് ക്ലാസുകൾ, സോഫ്റ്റ് സ്‌കിൽ ട്രെയ്നിങ് തുടങ്ങിയവ ഒറ്റത്തവണ റജിസ്ട്രേഷനിലുടെ ആജീവനാന്തം സൗജന്യമായി ലഭിക്കും. എല്ലാ ആഴ്ചയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖവും നടത്തുന്നു. ഉദ്യോഗാർഥികൾ രാവിലെ 10നു 250 രൂപ ഫീസടച്ച് റജിസ്ട്രേഷൻ നടത്തണം. പ്രായപരിധി 18-35. യോഗ്യത: എസ്എസ്എൽസി. 9207155700.

അഭിമുഖം 23ന്
പള്ളിക്കര ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. യോഗ്യത: ബിഎസ്‌സി എംഎൽടി അല്ലെങ്കിൽ ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നിഷ്യൻ. അഭിമുഖം 23ന് 10നു കുടുംബാരോഗ്യ കേന്ദ്രത്തിൽ.  0467–227550. 

അധ്യാപക ഒഴിവ്
കാസർകോട് ∙ അടുക്കത്ത്‌ബയൽ ജിഎഫ്‌യുപി സ്‌കൂളിൽ യുപിഎസ്ടി (മലയാളം) ഒഴിവ്. അഭിമുഖം 22ന് 11നു സ്‌കൂൾ ഓഫിസിൽ. 9496238518.
കാസർകോട്∙ അടുക്കത്തുബയൽ ജിഎഫ് യുപി സ്കൂളിൽ (യുപിഎസ്ടി മലയാളം) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 22ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. 9496238518.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com