ADVERTISEMENT

കൊല്ലം∙ അതിഥിയായി എത്തിയ പെൺ നായയും അതിന്റെ മക്കളും വീട്ടുടമയ്ക്ക് ഒടുവിൽ ബാധ്യതയായി. നായ്ക്കളെ ഒഴിവാക്കി തരണമെന്ന് അപേക്ഷിച്ച് വയോധികൻ കലക്ടർ, മൃഗസംരക്ഷണ വകുപ്പ്, കോർപറേഷൻ അധികൃതർ എന്നിവർക്ക് നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം. തങ്കശ്ശേരി വാർഡിൽ പുന്നതല നഗറിൽ ചെറുകുളത്തിനു സമീപം ബാബു നിവാസിൽ തനിച്ചു താമസിക്കുന്ന വാത്സ്യായനനാണ് (76) പരാതിക്കാരൻ.

ഒന്നര വർഷം മുൻപാണ് വാത്സ്യായനൻ തെരുവിൽ നിന്നും തന്റെ കൂടെ കൂടിയ പെൺ നായയുമായി വീട്ടിലെത്തിയത്. അനുകമ്പയും വാത്സല്യവും തോന്നി നായയ്ക്ക് ഭക്ഷണം നൽകിയതോടു കൂടി നായ വീട്ടിൽ തന്നെ കൂടി. കഴുത്തിൽ ബെൽറ്റ് ഉണ്ടായിരുന്നതിനാൽ ആരോ വളർത്തിയതാണ് എന്നുള്ള സംശയത്തെ തുടർന്ന് അദ്ദേഹം ഉടമയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ നായ 2 തവണ പ്രസവിച്ചു. ഈ നായ അടുത്തിടെ ചത്തു. ഇപ്പോൾ അതിന്റെ കുഞ്ഞുങ്ങ‌ളും അവശനായ ഒരു നായയെയും സംരക്ഷിക്കേണ്ട വലിയ ബാധ്യതയിലാണ് വാത്സ്യായനൻ.

പരാതികളുടെ അടിസ്ഥാനത്തിൽ ആദ്യം വന്ന ഒരു നായ ഒഴികെയുള്ള 4 നായ്ക്കളെയും കോർപറേഷൻ എബിസി പദ്ധതി പ്രകാരം വന്ധ്യംകരണം നടത്തി. നിലവിലെ സർക്കാർ സംവിധാനങ്ങൾക്ക് നായ്ക്കളെ സംരക്ഷിക്കാൻ പദ്ധതികൾ ഇല്ലായെന്നാണ് അറിയിച്ചത്. പ്രായാധിക്യം മൂലം ഇത്രയും നായ്ക്കളെ വാത്സ്യായന് സംരക്ഷിക്കാൻ സാധിക്കുന്നില്ല. ഇനി മൃഗ സ്നേഹികളായ വ്യക്തികളോ സംഘടനകളോ ഈ നായ്ക്കളെ ഏറ്റെടുത്ത് പരിപാലിക്കണമെന്നാണ് വാത്സ്യായന്റെയും പരിസരവാസികളുടെയും ആവശ്യം. ഇപ്പോൾ 6 നായ്ക്കളാണ് വീട്ടിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com