ADVERTISEMENT

അഞ്ചാലുംമൂട് ∙ അച്ഛനു പിന്നാലെ അമ്മയെയും നഷ്ടപ്പെട്ട കുരുന്നുകളുടെ കിടപ്പാടം ജപ്തി ഭീഷണിയിൽ. വീടും കുട്ടികളെയും സംരക്ഷിക്കാൻ സഹായം തേടുകയാണ് നാട്ടുകാരുടെ കൂട്ടായ്മ. തൃക്കടവൂർ കുരീപ്പുഴ കപ്ലഴികത്ത് വീട്ടിൽ വിജുമോന്റെയും ശ്രീലതയുടെയും മക്കളായ ശ്രീലക്ഷ്മിയുടെയും (14) ശ്രീലച്ചു (9)വിന്റെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താനാണ് സഹായം തേടുന്നത്. ശ്രീലക്ഷ്മി ഒൻപതാം ക്ലാസ് വിദ്യാർഥിനിയും ശ്രീലച്ചു നാലാം ക്ലാസ് വിദ്യാർഥിനിയുമാണ്.

5 മാസം മുൻപാണ് അച്ഛൻ വിജുമോൻ മരിച്ചത്. ശ്വാസകോശ രോഗബാധിതയായിരുന്ന ശ്രീലത 3 ആഴ്ച മുൻപ് മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു വിജുമോനും ക്ഷീര കർഷകയായിരുന്ന ശ്രീലതയും ചേർന്നു സ്വരൂപിച്ച തുകയ്ക്കൊപ്പം വായ്പയെടുത്തും ലൈഫ് പദ്ധതിയിൽ ഒരു വീട് വച്ചിരുന്നു. തൃക്കടവൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നു 5 ലക്ഷവും ഗ്രാമീൺ ബാങ്കിൽ നിന്നു ഒന്നര ലക്ഷം രൂപയുമാണ് വായ്പയെടുത്തത്. വിജുമോന്റെ മരണത്തോടെ ലോൺ അടവ് മുടങ്ങി. ഇതിനിടെയാണ് ശ്രീലത രോഗം ബാധിച്ച് കിടപ്പിലാകുന്നത്. കടം വാങ്ങിയും നാട്ടുകാരുടെ സഹായം കൊണ്ടും ചികിത്സ മുന്നോട്ടു കൊണ്ടു പോയെങ്കിലും ശ്രീലത മരണത്തിന് കീഴടങ്ങി. അച്ഛനു പിന്നാലെ അമ്മയും നഷ്ടപ്പെട്ട കുരുന്നുകൾക്ക് ആകെയുളള കൂട്ട് അച്ഛന്റെ അമ്മ സരോജിനിയമ്മയാണ്. 

മരണത്തിന്റെ ആഘാതത്തിനു പിന്നാലെ ബാങ്കുകളിലെ കുടിശിക നോട്ടിസ് കൂടി എത്തിയതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കുഞ്ഞുങ്ങളും ബന്ധുക്കളും.  കുട്ടികളുടെ സംരക്ഷണത്തിനും ബാങ്കിലെ കടം വീട്ടുന്നതിനുമായി സഹായ നിധി കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. അതിനായി ശ്രീലക്ഷ്മിയുടെ പേരിൽ എസ്ബിഐയുടെ തൃക്കടവൂർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 42406969416. ഐഎഫ്എസ്‌സി SBIN0070393. ഫോൺ: 9562103262.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com