ADVERTISEMENT

കൊല്ലം ∙ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നിന്നും നഴ്സുമാരെ പുറത്താക്കാനുള്ള പ്രിൻസിപ്പലിന്റെ നടപടിയിൽ പ്രതിഷേധിച്ച് കെജിഎൻയു സൂചനാ സമരം നടത്തി. ജില്ലാ പ്രസി‍ഡന്റ് റിനി എസ്. അധ്യക്ഷത വഹിച്ചു. കെജിഎൻയു ജനറൽ സെക്രട്ടറി അനസ് എസ്.എം. സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ജഫിൻ തങ്കച്ചൻ, ജില്ലാ സെക്രട്ടറി ഷിജാസ് എസ്, മഞ്ജു, ശ്രീകുമാരി എന്നിവർ പ്രസംഗിച്ചു.

സ്ത്രീസുരക്ഷക്കായി വനിതാ മതിൽ നടത്തുന്നവർ സ്ത്രീ നഴ്സുമാരെ തെരുവിലിറക്കുന്ന നടപടിയിൽ നിന്നും പിൻമാറണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടവർ അവർക്ക് ആവശ്യമായ താമസസൗകര്യം പോലും കൊടുക്കാത്തത് അവരെ പരിഹസിക്കുന്നതിനു തുല്യമാണെന്നും ഭാരവാഹികൾ ആരോപിച്ചു. 

കൊൽക്കത്തയിലെ ഡോക്ടർ പീഡനത്തിന് ഇരയായതു പോലെ ഭരണകൂട ഭീകരതയുടെ ഇരകളാകാൻ നഴ്സുമാരെ അനുവദിക്കുകയില്ലെന്നും നഴ്സ് ഹോസ്റ്റലിൽ നിന്നും പേരുമാറ്റി നഴ്സിങ് കോളജിനു നഴ്സുമാരെ ഒഴിപ്പിക്കുന്ന നടപടികളിൽ നിന്നും അധികാരികൾ പിന്മാറിയില്ലെങ്കിൽ നിയമപരമായും ഡ്യൂട്ടി ബഹിഷ്കരണം അടക്കമുള്ള സമരപരിപാടികളിലേക്കും നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

English Summary:

Nurses in Kerala are protesting their eviction from the Parippally Medical College Hostel. The KGNU argues that this decision compromises the safety of female nurses and contradicts the government's own initiatives. They plan further action if the decision isn't reversed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com