ADVERTISEMENT

ശാസ്താംകോട്ട ∙ വീട്ടിൽ നിന്നു വ്യാജ ചാരായവും കോടയും പിടിച്ചെടുത്ത സംഭവത്തിൽ ഒളിവിൽ പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കമെന്ന് പരാതി. സിപിഎം ശൂരനാട് വടക്ക് പാറക്കടവ് ബ്രാഞ്ച് സെക്രട്ടറി ഇടപ്പനയം എ.ബി.നിവാസിൽ വി.ബാബുവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ കടന്നു കളഞ്ഞത്. ബാബുവിന്റെയും സഹോദരൻ ബാലുവിന്റെയും വീടുകളിൽ കഴിഞ്ഞ ദിവസം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 5 ലീറ്റർ വാറ്റ് ചാരായവും 540 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ ബാലു റിമാൻഡിലാണ്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥസംഘം പരിശോധനയ്ക്കെത്തിയത്.

ഓണത്തിന് ഉൾപ്പെടെ ഇവർ ലക്ഷങ്ങളുടെ വ്യാജച്ചാരായം വിറ്റഴിച്ചതായും സഹോദരങ്ങൾ ചേർന്ന് പതിവായി കോട തയാറാക്കി ചാരായം വാറ്റി വിൽക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ബ്രാഞ്ച് സമ്മേളനത്തിലാണ് ബാബുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ബാബുവിന്റെ പശ്ചാത്തലത്തെച്ചൊല്ലി ചില പ്രതിനിധികൾ എതിർപ്പ് ഉന്നയിച്ചെങ്കിലും നേതൃത്വം ബാബുവിനു വേണ്ടി ഉറച്ചു നിന്നതായും കേസിൽ നിന്നു രക്ഷപ്പെടുന്നതിനായി ചില നേതാക്കൾ ഇടപെട്ടതായും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com