ADVERTISEMENT

തിരുവനന്തപുരം∙ നേമം റെയിൽവേ സ്റ്റേഷന്റെ പേരു മാറ്റി പുതിയതെഴുതിയപ്പോൾ അക്ഷരത്തെറ്റ്. സ്റ്റേഷന്റെ പുതിയ പേരായ തിരുവനന്തപുരം സൗത്ത് എന്നത് ഹിന്ദിയിൽ എഴുതിയപ്പോൾ തിരുവനന്തപുരം ‘നിരുവനന്തപും’ ആയി മാറി. ത എന്ന അക്ഷരം തെറ്റിച്ച് ന എന്നാക്കി, ര എന്ന അക്ഷരം വിട്ടു പോവുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിച്ചതോടെ അധികൃതർ തെറ്റു തിരുത്താൻ നിർദേശം നൽകി. രാജഭാഷ അധികാരി എന്ന പേരിൽ ഹിന്ദി പ്രോൽസാഹിപ്പിക്കാൻ റെയിൽവേയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പ്രത്യേകമായി ഉദ്യോഗസ്ഥർ വരെ ഉളളപ്പോഴാണു ഗുരുതരമായ പിഴവുകൾ സംഭവിച്ചത്. സമൂഹമാധ്യമങ്ങളിൽ  കടുത്ത വിമർശനം ഉയർന്നതോടെ ബന്ധപ്പെട്ടവരെ ഉന്നത ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി വിശദീകരണം തേടി.

English Summary:

The recent renaming of Neyyattinkara Railway Station to Thiruvananthapuram South took an embarrassing turn when a spelling error in the Hindi signage went viral. The incident sparked criticism and highlighted concerns about language accuracy in public spaces.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com