സിൽവർ ലൈൻ പദ്ധതി : സത്യഗ്രഹ സമരം 450 ദിവസം പിന്നിട്ടു
Mail This Article
×
മാടപ്പള്ളി ∙ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളിയിൽ നടത്തുന്ന സത്യഗ്രഹ സമരം 450 ദിവസം പിന്നിട്ടു. സമരസമിതി സംസ്ഥാന രക്ഷാധികാരി കെ.ശൈവ പ്രസാദ് 450–ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, വി.ജെ.ലാലി, മിനി കെ.ഫിലിപ്, മാത്തുക്കുട്ടി പ്ലാത്താനം, ബാബു കുരീത്ര, ശരണ്യരാജ്, പി.വി.ഷാജിമോൻ, എസ്.രാധാമണി, പി.ഇ.തോമസ്, സേവ്യർ ജേക്കബ്, ജി.സുരേന്ദ്രൻ, റോസ്‌ലിൻ ഫിലിപ്, ഫിലോമിന തോമസ്, സെലിൻ ബാബു, ജേക്കബ് കുവക്കാട്, ബിൻസി ബിനോയ്, രതീഷ് രാജൻ, എ.ടി.വർഗീസ്, റീന അലക്‌സ്, ലിജി ബാബു, വി.സി.മാത്യു, ദേവസ്യാച്ചൻ പുന്നമൂട്ടിൽ, ലിജി ജോസഫ്, മാത്യു വെട്ടിത്താനം, ബേബിച്ചൻ അഞ്ചേക്കര, കൃഷ്ണൻ നായർ, തോമാച്ചൻ ഇയ്യാലിൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.