ADVERTISEMENT

കളത്തൂക്കടവ്∙ തകർന്നു വീഴാറായ വീടിനു മുൻപിലിരുന്ന് ബാബുരാജിനും ഭാര്യ ശോഭയ്ക്കും ചോദിക്കാനുള്ളത് ഒന്നു മാത്രം; അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാനാകുമോ? ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയിരിക്കുന്ന ഇവർക്ക് ഈ ‘ലൈഫിൽ’ വീട് ലഭിക്കുമോ?തലപ്പലം പഞ്ചായത്ത് 4ാം വാർഡിൽ മറ്റത്തിൽ ബാബുരാജും ഭാര്യ ശോഭയും അമ്മ സുമതിക്കുട്ടിയമ്മയും വീടിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം 2 കഴിഞ്ഞു. ഇതിനിടയിൽ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു പോയി.വാർഡ് മെംബർ ജോമി ബെന്നിയുടെ സഹായത്താൽ പടുത വലിച്ചുകെട്ടി താൽക്കാലികമായി മഴ നനയുന്നതിനിൽനിന്ന് ഒഴിവാക്കി.

എന്നാൽ വാതിലുകളും ജനലും ഭിത്തുമെല്ലാം മഴ നനഞ്ഞ് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. 5 സെന്റ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്.ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ ബാബുരാജിനു പണിക്കു പോകാൻ ആവില്ല. അസുഖ ബാധിതനായ ഭർത്താവിനെയും പ്രായമായ അമ്മയെയും കൊണ്ട് ഈ മഴക്കാലത്തും ഈ പടുതയുടെ അടിയിൽ കഴിയേണ്ട അവസ്ഥയിലാണ് ശോഭ. വീട് എന്ന ഇവരുടെ സ്വപ്നത്തിന് സന്നദ്ധ സംഘടനകളോ ഉദാരമനസ്കരോ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com