ADVERTISEMENT

ചങ്ങനാശേരി ∙ നഗര – ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ ശല്യവും ആക്രമണവും വ്യാപകമായിട്ടും പരിഹാര നടപടികൾ ഫയലിൽ .കഴിഞ്ഞ ദിവസം ബൈപാസ് റോഡിൽ ടൗൺ സ്വദേശി നെൽസൺ (47) തെരുവുനായ്ക്കളുടെ കൂട്ട ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു ഓടുന്നതിനിടെ വീഴുകയും കാലിൽ കടിയേൽക്കുകയും ചെയ്തു. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും ചികിത്സ തേടി. ബഹളം കേട്ട് എത്തിയവരാണ് തെരുവുനായ്ക്കളെ ഓടിച്ചത്. സമാന സംഭവങ്ങളാണ് നാട്ടിൽ പലയിടത്തും.

നഗരപരിധിയിൽ പി.പി.ജോസ് റോഡ്, ബൈപാസ് റോഡ്, ബസ് സ്റ്റാൻഡുകൾ, ആനന്ദാശ്രമം, പടിഞ്ഞാറൻ മേഖലയിൽ പറാൽ, ഈര, നീലംപേരൂർ, വാലടി എന്നിവിടങ്ങളിലും മാമ്മൂട്, മാടപ്പള്ളി ഉൾപ്പെടുന്ന കിഴക്കൻ മേഖലകളിലും തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുനായ്ക്കൾ കാരണമുണ്ടാകുന്ന ഇരുചക്ര വാഹനാപകടങ്ങളും വർധിച്ചു. നായ്ക്കളെ ഭയന്ന് വേഗത്തിൽ ബൈക്ക് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുന്നവരാണ് ഏറെയും.

എബിസി സെന്റർ വരുമോ ?
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനു അനിമൽ ബെർത്ത് സെന്റർ (എബിസി) പദ്ധതിക്കായി  എല്ലാ വർഷവും താലൂക്കിലെ തദ്ദേശസ്ഥാപനങ്ങൾ നിശ്ചിത തുക നീക്കി വയ്ക്കുന്നുണ്ടെങ്കിലും നടപടിയില്ല. സെന്റർ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താൻ സാധിക്കാത്തതാണ്‌ തദ്ദേശസ്ഥാപനങ്ങൾ ഉന്നയിക്കുന്ന പ്രശ്നം. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാകത്താനം പഞ്ചായത്തിലെ സ്ഥലം പരിഗണിച്ചെങ്കിലും പിന്നീട് ചർച്ചകൾ നടന്നില്ല. മറ്റ് സ്ഥലങ്ങൾ നോക്കിയെങ്കിലും ജനങ്ങളുടെ  പ്രതിഷേധവും പദ്ധതിയെ പിന്നോട്ട് വലിക്കുന്നു.

മൃഗസംരക്ഷണ വകുപ്പിന്റെ നടപടികളും ആരംഭിച്ചിട്ടില്ല. നഗരസഭ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയ്ക്ക് ഒറ്റയ്ക്ക് എബിസി പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയില്ല. തദ്ദേശസ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ വകുപ്പിന്റെ പരസ്പര സഹകരണത്തോടെ മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയൂ. നിലവിൽ പ്രതിരോധ കുത്തിവയ്പ് മാത്രമാണ് തദ്ദേശസ്ഥാപനങ്ങൾ നടത്തുന്നത്. മുൻപ് മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തിലെ തെരുവുനായ്ക്കളെ വാഴൂർ എബിസി സെന്ററിൽ എത്തിച്ചിരുന്നു.

എബിസി സെന്റർ
അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി സെന്ററിലെത്തിച്ചു നിരീക്ഷണത്തിനു ശേഷം സർജന്റെ നേതൃത്വത്തിൽ ഇവയെ വന്ധ്യംകരിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ദിവസങ്ങളിലും സെന്ററിൽ നായ്ക്കളെ നിരീക്ഷിക്കും. പിന്നീട് പിടികൂടിയ സ്ഥലങ്ങളിൽ തന്നെ തിരികെ വിടും. തെരുവുനായ്ക്കളുടെ പ്രജനനം തടയുകയാണ് ലക്ഷ്യം.

English Summary:

This article sheds light on the growing problem of stray dog attacks and the lack of effective solutions. It features the recent incident of Nelson, a 47-year-old resident who narrowly escaped a pack attack, highlighting the real danger posed to citizens. The article calls for immediate action from authorities to ensure public safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com