ADVERTISEMENT

കോട്ടയം ∙ കോട്ടയത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ‘അമ്മ’. കഴിഞ്ഞില്ല,  പ്രകൃതി, പ്രണയം, നീതി, സ്നേഹം എന്നിങ്ങനെ പോകുന്നു ഇഷ്ടവാക്കുകളുടെ ശേഖരം. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി പൊതുജനസമ്പർക്ക വകുപ്പ് കലക്ടറേറ്റിന്റെ പൂമുഖത്ത് സ്ഥാപിച്ച ബോർഡിലാണ് കോട്ടയത്തുകാർ ഇഷ്ടവാക്ക് എഴുതിയത്. 

കലക്ടറുടെ കാർപോർച്ചിനു തൊട്ടടുത്ത് കലക്ടറേറ്റിലേക്ക് കയറുന്ന ഭാഗത്ത് ഭിത്തിയോടു ചേർന്നാണ് ബോർഡ് സ്ഥാപിച്ചത്. മലയാള ദിനാചരണത്തോടനുബന്ധിച്ച് നവംബർ ഒന്നിനു സ്ഥാപിച്ച ബോർഡിൽ 7  വരെ ‘എന്റെ ഇഷ്ട വാക്ക്’ എഴുതാം.സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് മാത്രമല്ല, വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തുന്നവർക്കും മലയാളത്തിലെ ഇഷ്ടപ്പെട്ട വാക്ക് എഴുതാൻ അവസരം ഉണ്ട്. 

‘മഹാബലിഭരണം വരണം’ എന്ന രീതിയിൽ ഒരു വരി മുഴുവനായും എഴുതിയവരുണ്ട്. ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർഥസ്വപ്നമെന്ന രീതിയിലുള്ള വചനങ്ങളും ബോർഡിൽ കാണാം. 

മാതാ– പിതാ– ഗുരു, ശാരികപ്പൈങ്കിളി എന്നിങ്ങനെ ബോർഡ് നിറയെ വാക്കുകളാണ്.

എന്റെ ഇഷ്ടവാക്ക് 
∙ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ : അമ്മ 
∙ കലക്ടർ ജോൺ വി.തോമസ് : വിജയം 
∙ ജസ്റ്റിസ് കെ.ടി.തോമസ് : മാതൃരാജ്യം 
∙ സംവിധായകൻ ജയരാജ്: അമ്മ 
∙ ആർട്ടിസ്റ്റ് സുജാതൻ: സ്നേഹം 
∙ പ്രഫ.എസ്.ശിവദാസ് : പ്രകൃതിയമ്മ 
∙ ഡോ.സി.ടി.അരവിന്ദകുമാർ(വൈസ് ചാൻസലർ, എംജി സർവകലാശാല): പരിസ്ഥിതി 
∙ ഡോ.ജെ.പ്രമീളാദേവി: മാമ്പഴം

English Summary:

Kottayam residents are expressing their love for the Malayalam language by sharing their favorite words on a special board at the Collectorate. The word "Amma," meaning "mother," reigns supreme, highlighting the importance of family and affection in their culture.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com