സ്കൂട്ടറിൽ കാറിടിച്ച് കോൺഗ്രസ് വാർഡ് പ്രസിഡന്റ് മരിച്ചു
Mail This Article
കോട്ടയം ∙ സുഹൃത്തിന്റെ അമ്മയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെ കാറിടിച്ച് കോൺഗ്രസ് വാർഡ് പ്രസിഡന്റ് മരിച്ചു. പനച്ചിക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ചാന്നാനിക്കാട് പുളിവേലിൽ പി.പി.മധുസൂദനൻ (67) ആണു മരിച്ചത്.
കൊല്ലാട് പാറയ്ക്കൽകടവ് കല്ലുങ്കൽ കടവിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. നിയന്ത്രണംവിട്ടെത്തിയ കാർ മധുസൂദനൻ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിടിച്ചു സമീപത്തെ വൈദ്യുത പോസ്റ്റും തകർന്നു. കാറിനടിയിൽപെട്ട മധുസൂദനനെ നാട്ടുകാരാണു പുറത്തെടുത്തത്. തൽക്ഷണം മരിച്ചു.
മധുസൂദനന്റെ സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. പനച്ചിക്കാട് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ പ്രിയ മധുവാണു ഭാര്യ. കേരള വനം വികസന കോർപറേഷൻ അധ്യക്ഷ ലതിക സുഭാഷിന്റെ സഹോദരിയാണു പ്രിയ. മക്കൾ: ഉണ്ണിലാൽ, ഋഷികേശ്. മരുമകൾ: വിദ്യ.