ADVERTISEMENT

‌‌വടകര∙ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്ന അഴിയൂർ – മുഴപ്പിലങ്ങാട് നാലുവരി പാതയിൽ ട്രയൽ റൺ തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഗതാഗതത്തിനു തുറന്നത്. 2018ൽ പണി തുടങ്ങിയ ദേശീയപാത 66 ന്റെ പ്രവൃത്തി പൂർത്തിയായി ഉദ്ഘാടനത്തിനു കാത്തിരിക്കുകയായിരുന്നു.

1543 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ ദേശീയപാത വികസനത്തിൽ അഴിയൂർ മുതൽ മുഴപ്പിലങ്ങാട് വരെ 12.6 കിലോമീറ്ററാണ് പാതയുള്ളത്. മാഹി, തലശ്ശേരി നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി കണ്ണൂർ – കോഴിക്കോട് റൂട്ടിൽ എളുപ്പം എത്താവുന്ന തരത്തിൽ പണിത പാലം തുറന്നു കൊടുക്കുന്നതോടെ മറുഭാഗത്തെ റോഡുകളിലെ തിരക്കും കുറയും. റെയിൽവേ മേൽപാലവും 71 അടിപ്പാതയുമുള്ളതാണ് പുതിയ റോഡ്. മുക്കാളിയിൽ ടോൾ പ്ലാസയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com