ADVERTISEMENT

കോഴിക്കോട്∙ ‌അത്തോളി കൂമുള്ളിയിൽ കടുവയെ കണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. എന്നാൽ കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും ആർആർടി സംഘവും പ്രദേശത്ത് പരിശോധന  നടത്തിയെങ്കിലും കാൽപാട് പോലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പ്രദേശത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചു. 

സെയ്തു മുഹമ്മദിന്റെ വീടിനടുത്തായാണ് കടുവയെ കണ്ടെന്ന് പറയുന്നത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ പറമ്പിൽ കാടിളകുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ പ്രദേശവാസിയായ സായ് സൂരജ് വലിയ ഒരു ജീവിയെ കണ്ടു. ഇതിന്റെ ചിത്രവും മൊബൈലിൽ പകർത്തി. അതിന് കടുവയുമായി സാമ്യമുണ്ട്. രാത്രിയിൽ നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഇന്ന് പകലും തിരച്ചിൽ നടത്തിയെങ്കിലും കടുവയുടേതായി ഒന്നും കാണാൻ സാധിച്ചില്ല. അതേ സമയം, നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary:

Tiger Sighting in Kozhikode? Forest Officials Investigate Atholly Koomulli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com