ADVERTISEMENT

മുംബൈ ∙ കഴിഞ്ഞ 15 വർഷത്തിനിടെ, നഗരത്തിൽ മധ്യറെയിൽവേയുടെയും പശ്ചിമ റെയിൽവേയുടെയും ലോക്കൽ ട്രെയിൻ പാളങ്ങളിൽ മരിച്ചത് 52,348 പേരെന്ന് റെയിൽവേ റിപ്പോർട്ട്. ആത്മഹത്യകളേക്കാൾ കൂടുതൽ അപകടമരണങ്ങളാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടേറെപ്പേർ അപകടത്തി‍ൽപെട്ടത് മൊബൈൽ ഫോൺ ഉപയോഗം മൂലമാണെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന പലരും വിരസത മാറ്റാൻ പാട്ടുകൾ കേൾക്കുന്നതും വിഡിയോ കാണുന്നതും പതിവാണ്.

അതിനിടെ, ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയത് ശ്രദ്ധിക്കാതെ പോകും. പിന്നീട് ധൃതിയിൽ ചാടിയിറങ്ങുന്നതിനിടെയാണ് പലരും അപകടത്തിൽപെടുന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ട്രാക്കിനു കുറുകെ കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ലോക്കൽ ട്രെയിൻ യാത്രക്കാരെ കന്നുകാലികളെ പോലെയാണോ റെയിൽവേ കാണുന്നതെന്ന ചോദ്യം നേരത്തേ പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെ കോടതി ഉയർത്തിയിരുന്നു. തുടർന്നാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടത്. 

ട്രാക്ക് കുറുകെ കടന്ന് അപകടം
∙ ശ്രദ്ധിക്കാതെ ട്രാക്കുകൾക്ക് കുറുകെ കടക്കുന്നത്
∙ ട്രെയിൻ നിർത്തുന്നതിന് മുൻപേ ചാടിക്കയറുന്നതും ഇറങ്ങുന്നതും
∙ വാതിലിൽ തൂങ്ങി യാത്ര ചെയ്യുന്നത്
∙ വാതിൽക്കൽ കൂട്ടംകൂടി നിൽക്കുന്നത്
∙ മദ്യപിച്ചും മറ്റും ട്രാക്കിലൂടെ നടക്കുന്നത്

ഓഫിസ് സമയം പുനഃക്രമീകരിച്ചെന്ന് റെയിൽവേ; തിരക്ക് കുറഞ്ഞില്ലെന്ന് യാത്രികർ
∙ തിരക്ക് കുറയ്ക്കാനും അപകടമരണങ്ങൾ ഒഴിവാക്കാനും നടപടികളെടുക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ കോടതിയെ അറിയിച്ചു. 100% ശേഷിയിലാണ് മുംബൈ ലോക്കൽ ട്രെയിൻ സംവിധാനം പ്രവർത്തിക്കുന്നത്. തിരക്ക് കുറയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഓഫിസ് സമയത്തിൽ മാറ്റം വരുത്തി. 800ലേറെ കമ്പനികൾ സമയമാറ്റം നടപ്പാക്കാൻ റെയിൽവേയുമായി സഹകരിച്ചിട്ടുണ്ട്. കൂടുതൽ മേൽപാലങ്ങൾ നിർമിക്കുന്നുണ്ട്. യാത്രികർ ട്രാക്കിനു കുറുകെ കടക്കാതിരിക്കാൻ ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. എന്നാൽ, ഇപ്പോഴും തിരക്കിൽ കാര്യമായ മാറ്റമില്ലെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. അപകടങ്ങൾ കുറയ്ക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണാത്തതിൽ കടുത്ത വിമർശനവും ഉയരുന്നുണ്ട്.

മരണക്കണക്ക്
23,027 

പശ്ചിമ റെയിൽവേ 
ട്രാക്കുകളിൽ
29,321 
മധ്യറെയിൽവേ
ട്രാക്കുകളിൽ

English Summary:

A new report highlights the alarming number of deaths on Mumbai's local train tracks, attributing many to mobile phone use and overcrowding.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com