മുപ്പതിനായിരത്തിലേറെ മലയാളികൾ പറയുന്നു; ഫരീദാബാദിനും വേണം വികസനക്കുതിപ്പ്
Mail This Article
ഫരീദാബാദ് ∙ ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) ഏറ്റവും കൂടുതൽ മലയാളികളുള്ള സ്ഥലങ്ങളിലൊന്നാണു ഫരീദാബാദ്. വലിയ വ്യവസായ മേഖലയായ ഇവിടെ 30,000ലേറെ മലയാളികൾ താമസിക്കുന്നുണ്ട്. ‘മലയാള മനോരമ’ സംഘടിപ്പിച്ച സംവാദത്തിൽ, അടിസ്ഥാനസൗകര്യ വികസനം, ശുദ്ധജലം, വിദ്യാഭ്യാസം, യാത്രാസൗകര്യം തുടങ്ങിയ വിഷയങ്ങളിലെ ആവശ്യങ്ങളും പരാതികളും നിർദേശങ്ങളും ഫരീദാബാദിലെ വായനക്കാർ ഉന്നയിക്കുന്നു.
പ്രധാന ആവശ്യങ്ങൾ
∙ കേരള എക്സ്പ്രസ് ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ട്രെയിനുകൾക്ക് ഫരീദാബാദിൽ സ്റ്റോപ് അനുവദിക്കണം.
∙ ഇതരസംസ്ഥാനങ്ങളിലെ മലയാളികൾക്ക് സർക്കാർ ഏർപ്പെടുത്തിയ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കണം.
∙ നോർക്കയുടെ സേവനങ്ങൾ ഈ മേഖലയിലെ മലയാളികൾക്കും ലഭ്യമാക്കണം.
∙ മെട്രോ സർവീസുകളുടെ എണ്ണം വർധിപ്പിക്കണം.
∙ മലയാളം മിഷൻ പഠനക്ലാസുകൾക്ക് സർക്കാർ സ്കൂളുകൾ ഞായറാഴ്ചകളിൽ വിട്ടുനൽകണം.