ന്യൂഡൽഹി∙ അധ്യാപകദിനത്തിൽ സ്കൂളിലെ 18 അധ്യാപകരെ ആദരിച്ച് കാനിങ് റോഡ് കേരള സ്കൂൾ. കഴിഞ്ഞ സിബിഎസ്ഇ ബോർഡ് പരീക്ഷകളിൽ വിദ്യാർഥികളെ 100 ശതമാനം വിജയം നേടാൻ ഒരുക്കിയ അധ്യാപകരെയാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായ ചടങ്ങിൽ ആദരിച്ചത്. 4 ഹയർ സെക്കൻഡറി അധ്യാപകർക്ക് ‘പ്രഫഷനൽ എക്സലൻസ് സ്പെഷൽ ’ അവാർഡ് ലഭിച്ചു.
2023–24 അധ്യയനവർഷത്തിൽ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും ഉപഹാരം സമ്മാനിച്ചു. പ്രിൻസിപ്പൽ കെ.ജി.ഹരികുമാർ, ചെയർമാൻ കെ.പി.ടോംസ്, കേരള എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് കെ.എൻ.ദാമോദരൻ, ജോ.സെക്രട്ടറി വിനോദ് കുമാർ,വൈസ് ചെയർമാൻ ജസ്റ്റിസ് മാത്യു, പിടിഎ സെക്രട്ടറി ബിജുകുമാർ, ബാബു പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
English Summary:
Canning Road Kerala School celebrated Teachers' Day with a special ceremony honoring 18 teachers who played a key role in achieving a 100% pass rate in the recent CBSE Board Exams.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.