കുതിച്ചു പോയിന്റ്, വിടാതെ ഒറ്റപ്പാലം; മിന്നൽ ജോസ്മോൻ ‘വസിഷ്ഠ് ’
![ഹൈസ്കൂൾ വിഭാഗം നാടകം മത്സരത്തിൽ പൂച്ചയായി വേദിയിലെത്തിയ, മിന്നൽ മുരളി സിനിമയിലൂടെ ശ്രദ്ധേയനായ ബാലതാരം വസിഷ്ഠ് ഉമേഷിന്റെ വിവിധ ഭാവങ്ങൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2023/12/8/palakkad-school-fest-3.jpg?w=1120&h=583)
Mail This Article
പാലക്കാട് ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം പൂർത്തിയായപ്പോൾ 537 പോയിന്റുമായി പാലക്കാട് ഉപജില്ല മുന്നിൽ. ഒറ്റപ്പാലം (515), തൃത്താല (486) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ആലത്തൂർ (486), മണ്ണാർക്കാട് (484), പട്ടാമ്പി (463), ചെർപ്പുളശ്ശേരി (462), കൊല്ലങ്കോട് (443), ചിറ്റൂർ (426), ഷൊർണൂർ (408), പറളി (406), കുഴൽമന്ദം (289).
സ്കൂളുകളിൽ മുന്നിൽ ഗുരുകുലം
235 പോയിന്റുമായി ആലത്തൂർ ബിഎസ്എസ് ഗുരുകുലം ആണു മുന്നിൽ. ചിറ്റൂർ ജിവിഎച്ച്എസ്എസ് (141), ചന്ദ്രനഗർ ഭാരതമാതാ എച്ച്എസ്എസ് (141), പെരിങ്ങോട് എച്ച്എസ്എസ് (133), ശ്രീകൃഷ്ണപുരം എച്ച്എസ്എസ് (126).
![ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പഞ്ചാവാദ്യം, കേളി മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പെരിങ്ങോട് എച്ച്എസ്എസ് ടീം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2023/12/8/palakkad-school-fest-2.jpg)
മിന്നൽ ജോസ്മോൻ ‘വസിഷ്ഠ് ’
ഒരു സൂപ്പർ ഹീറോയെ കണ്ട ആവേശത്തിലായിരുന്നു കുട്ടികൾ. മിന്നൽ മുരളി സിനിമയിൽ ‘ജോസ്മോൻ’ എന്ന കഥാപാത്രത്തിലൂടെ കുട്ടികളുടെ ഹീറോ ആയി മാറിയ വസിഷ്ഠ് ഉമേഷ് കലോത്സവത്തിലെത്തിയത് അഭിനയിക്കാനായിരുന്നു. എച്ച്എസ് വിഭാഗത്തിൽ ‘ഈ പൂച്ചയുടെ ഒരു കാര്യം’ എന്ന നാടകത്തിൽ കേന്ദ്ര കഥാപാത്രമായ പൂച്ചയുടെ വേഷമായിരുന്നു വസിഷ്ഠിന്. മമ്മൂട്ടി നായകനാകുന്ന ബസൂക്ക സിനിമയുടെ സെറ്റിൽ നിന്നാണു വസിഷ്ഠിന്റെ വരവ്. സ്കൂളിൽ അവതരിപ്പിച്ച ഒരു നാടകത്തിലൂടെയാണ് വസിഷ്ഠ് സിനിമയിൽ എത്തിയതും. വാണിയംകുളം ടിആർകെ എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
![ഹയർസെക്കൻഡറി വിഭാഗം ദഫ്മുട്ടിൽ ഒന്നാം സ്ഥാനം നേടിയ ജിവിഎച്ച്എസ്എസ് വട്ടേനാട്.](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2023/12/8/palakkad-school-fest.jpg)