സി.കൃഷ്ണകുമാർ അട്ടപ്പാടിയിൽ പര്യടനം നടത്തി
Mail This Article
അഗളി ∙ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ അട്ടപ്പാടിയിൽ പര്യടനം നടത്തി. സംസ്ഥാന അതിർത്തിയായ ആനക്കട്ടിയിലായിരുന്നു തുടക്കം. ആനക്കട്ടി, മുക്കാലി മേഖലകളിലെ കടകളിലും വഴിയോരങ്ങളിലും വോട്ട് തേടി. സ്ഥലത്തെ പ്രധാനപ്പെട്ട ആളുകളുടെ അനുഗ്രഹം തേടാനും മറന്നില്ല. കള്ളമലയിൽ വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിച്ചു.
ചെമ്മണ്ണൂർ മല്ലിശ്വരൻ കോവിലിൽ ദർശനം നടത്തി. ക്ഷേത്രപരിസരത്തുണ്ടായിരുന്നവരോട് കുശലം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു. താവളം സെഹിയോൻ ധ്യാനകേന്ദ്രത്തിലെത്തി ഫാ.സേവ്യർഖാൻ വട്ടായിലിനെ സന്ദർശിച്ചു. താവളം ഹോളി ട്രിനിറ്റി പള്ളിയിലും ലൂർദ് പള്ളിയിലും സന്ദർശനം നടത്തി. കരിവടം ഊര്, ചിറ്റൂർ, കുറവൻപാടി, പുളിമല, താവളം, ഭൂതിവഴി എന്നിവിടങ്ങളിലും വോട്ടർമാരെ നേരിൽ കണ്ടു. ചോലക്കാട് യോഗത്തിൽ പങ്കെടുത്തു. കൊങ്കുവെള്ളാള കൗണ്ടർ സമുദായ നേതാക്കളുമായും കോട്ടത്തറ ക്ഷീരസംഘം ഭാരവാഹികളമായും കൂടിക്കാഴ്ച നടത്തി. എല്ലായിടത്തും ഊഷ്മളമായ വരവേൽപാണ് ലഭിച്ചതെന്നും ജനം മാറ്റം ആഗ്രഹിക്കുന്നതായും സി.കൃഷ്ണകുമാർ പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി രവി അടിയത്ത്, സംസ്ഥാന സമിതി അംഗം ശ്രീകുമാർ, എസ്ടി മോർച്ച സംസ്ഥാന സെക്രട്ടറി കെ.പ്രമോദ്കുമാർ, ബിജെപി മണ്ഡലം പ്രസിഡന്റ് പി.ജി ഗോപകുമാർ, ജനറൽ സെക്രട്ടറി കെ.പി.സിബി, നേതാക്കളായ മിനി ജി കുറുപ്പ്, കെ.ശ്രീനിവാസൻ, വി.ധർമരാജ്, കെ.എസ്.സൽജു, വി.തങ്കവേലു, സുഷുമ ശ്രീരാമൻ എന്നിവർ പങ്കെടുത്തു.