ADVERTISEMENT

പാലക്കാട് ∙ യാക്കര, നൂറണി ഗ്രാമം, തിരുനെല്ലായ് ഗ്രാമം എന്നിവടങ്ങളിൽ ഗൃഹ സന്ദർശനം നടത്തിയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി.സരിൻ പൊതുപര്യടനത്തിന്റെ എട്ടാം ദിനത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. മൂന്നു പ്രദേശങ്ങളിലെയും മിക്ക വീടുകളിലും കയറി വോട്ടർമാരോട് പിന്തുണ തേടി. രണ്ടു അഗ്രഹാരങ്ങളിലെയും പ്രമുഖ വ്യക്തികളെ കണ്ടും വീടുകൾ കയറിയും സ്ഥാനാർഥി വോട്ടഭ്യർഥന നടത്തി. പര്യടനത്തിനിടെ കവലകളിലും ചായക്കടകളിലും വഴിയരികിൽ കണ്ടവരോടും സ്ഥാനാർഥി വോട്ടു തേടി. നൂറണി, തിരുനെല്ലായ് ഗ്രാമങ്ങളിൽ ഉച്ചവരെ സമയം ചെലവഴിച്ചാണ് സ്ഥാനാർഥി മടങ്ങിയത്.

പാലക്കാട് നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളോട് കുശലം പറഞ്ഞും ഫോട്ടോയെടുത്തും വോട്ട് അഭ്യർഥന നടത്തിയുമാണ് അടുത്ത സ്ഥലത്തേക്ക് സ്ഥാനാർഥി പോയത്.ഉച്ചയ്ക്ക് ശേഷം കണ്ണാടി പഞ്ചായത്തിലെ വിവിധ മേഖലകളിലായിരുന്നു സ്ഥാനാർഥി പര്യടനം നടത്തിയത്. കാഴ്ചപ്പറമ്പ്, ചെല്ലിക്കാട്, ഞായറാഴ്ചക്കാവ്, കമ്മാന്തറ, പൊലീസ് ഹൗസിങ് കോളനി എന്നിവടങ്ങിൽ ഗൃഹസന്ദർശനം നടത്തി സ്ഥാനാർഥി വോട്ടർമാരോട് പിന്തുണ തേടി. മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലൊരുക്കിയ സ്വീകരണവും ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിവാദങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ വോട്ടർമാർക്കിടയിൽ അവതരിപ്പിച്ചാണ് സ്ഥാനാർഥി വോട്ട് തേടിയത്.

English Summary:

LDF independent candidate Dr. P. Sarin intensifies his election campaign in Palakkad, engaging voters with a door-to-door approach and addressing key political issues. The campaign involves visits to significant community locations, actively seeking voter support across diverse regions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com