ADVERTISEMENT

തിരുവേഗപ്പുറ ∙ കൊപ്പം - വളാഞ്ചേരി പാതയില്‍ പന്നിക്കൂട്ടത്തെ ഇടിച്ചു മിനിലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ വെസ്റ്റ് കൈപ്പുറത്തായിരുന്നു അപകടം. കൊപ്പം ഭാഗത്തു നിന്നു വളാഞ്ചേരി ഭാഗത്തേക്കു പോയ ലോറിയാണ് റോഡ് കുറുകെ കടക്കുകയായിരുന്ന പന്നിക്കൂട്ടത്തെ ഇടിച്ചു മറിഞ്ഞത്. പരുക്ക് പറ്റിയ ഡ്രൈവറെ പ്രഭാതസവാരിക്ക് ഇറങ്ങിയവരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. 

റോഡിനു കുറുകെ ലോറി മറിഞ്ഞതിനാല്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കൊപ്പം പൊലീസ് ക്രെയിന്‍ എത്തിച്ചു ലോറി നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാതയില്‍ രാത്രിയും പുലര്‍ച്ചെയും റോഡില്‍ ഇറങ്ങുന്ന പന്നിക്കൂട്ടം വാഹനങ്ങള്‍ക്കും കാല്‍നട യാത്രികര്‍ക്കും ഭീഷണിയാണ്. കാട്ടുപന്നിയെ തട്ടി ഓട്ടോയും ബൈക്കും അപകടത്തില്‍പെടുന്നതും പതിവാണ്.

English Summary:

In a shocking incident early yesterday morning, a mini lorry driver sustained injuries when his vehicle overturned after hitting a group of pigs crossing the Koppam-Valanchery road in Thiruvegapura, Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com