ഇനി തട്ട@ മാവര അരി
Mail This Article
പന്തളം തെക്കേക്കര ∙ പഞ്ചായത്തും കൃഷിഭവനും മാവര പാടശേഖര സമിതിയും ചേർന്ന് ഉൽപാദിപ്പിച്ച തട്ട ബ്രാൻഡ് മാവര റൈസ് വിപണിയിലേക്ക് എത്തുന്നു.മായം ചേരാത്തതും രാസപദാർഥങ്ങൾ ചേർക്കാത്തതുമായ ഉൽപന്നങ്ങൾ ജനങ്ങളിൽ എത്തിക്കുക, പഞ്ചായത്ത് സ്വാശ്രയ ഹരിതഗ്രാമം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതിക്ക് തുടക്കമായത്. തട്ട ബ്രാൻഡിൽ മായം ചേരാത്ത വെളിച്ചെണ്ണയും മഞ്ഞൾ പൊടിയും വിപണിയിൽ എത്തിക്കുന്ന പ്രവർത്തനവും ആരംഭിച്ചു.അരിയുടെയും ഉൽപന്നങ്ങളുടെയും വിപണനോദ്ഘാടനം നടൻ സിജു സണ്ണി, ആദ്യ വിൽപനയും ലോഗോ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, മാവര ഉൽപന്നങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ എന്നിവർ നിർവഹിച്ചു.
പഞ്ചായത്തംഗം എ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ വി.പി.വിദ്യാധര പണിക്കർ, പ്രിയ ജ്യോതികുമാർ, എൻ. കെ. ശ്രീകുമാർ, ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, ശരത് കുമാർ, അംബിക ദേവരാജൻ, ശ്രീകല, വി. പി. ജയദേവി, പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി. ഷീല, കൃഷി വിജ്ഞാന കേന്ദ്രം കോ–ഓഡിനേറ്റർ സി.പി.റോബർട്ട്, മാർക്കറ്റിങ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാത്യു ഏബ്രഹാം, കൃഷി ഓഫിസർ സി. ലാലി, പാടശേഖര സമിതി പ്രസിഡന്റ് മോഹനൻ പിള്ള, പഞ്ചായത്ത് സെക്രട്ടറി സി. അംബിക എന്നിവർ പ്രസംഗിച്ചു.