സെന്റ്പീറ്റേഴ്സ് ജംക്‌ഷനിലെ പൈപ്പ് നന്നാക്കൽ ഇന്നും തുടരും
Mail This Article
പത്തനംതിട്ട∙ കഴിഞ്ഞ ദിവസം തകർന്ന സെന്റ് പീറ്റേഴ്സ് ജംക്‌ഷനിലെ പൈപ്പിന്റെ ഇളകിയമാറിയ ജോയിന്റ് ശരിയാക്കുന്ന ജോലികൾ ഇന്ന് തുടരും. പൈപ്പ് ചേർത്തുവെച്ച ഭാഗത്തെ ഇളകിയ കോൺക്രീറ്റ് പുനഃസ്ഥാപിക്കും. പൈപ്പിനുള്ളിൽ ശക്തമായ മർദവ്യത്യാസം വന്നതിനാലാണു ചേർത്തുവയ്ക്കുന്ന ഭാഗങ്ങളിൽനിന്നു പൈപ്പ് ഇളകിയത്.
കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണു പൈപ്പിന്റെ ജോയിന്റ് ഇളകിമാറിയത്. ശക്തിയായ തോതിൽ വെള്ളമെത്തുന്നതിനാൽ വലിയ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കെട്ടിടത്തിനു മുൻവശത്ത് കുഴിയെടുത്ത് ജോയിന്റ് അറ്റകുറ്റപ്പണികൾ ഇന്നലെയും നടത്തിയിരുന്നു. പൈപ്പുവഴിയുള്ള ജലവിതരണം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.