ADVERTISEMENT

മണക്കാല∙ ഏറത്ത് പഞ്ചായത്തിലെ 17–ാം വാർഡു പ്രദേശത്ത് അടൂർ ശുദ്ധജല പദ്ധതിയുടെ വെള്ളമെത്തിയിട്ട് രണ്ടു മാസത്തോളമായി. ചൂടു കൂടിയതോടെ ജലസ്രോതസ്സുകളെല്ലാം വറ്റിത്തുടങ്ങിയതോടെ വെള്ളത്തിനായുള്ള ഓട്ടത്തിലാണ് പ്രദേശവാസികൾ. നെടുകുന്നുമല ഭാഗം, വട്ടമലപ്പടി, ഒന്നാം വാർഡിലെ താഴത്തുമൺ ഭാഗം എന്നിവിടങ്ങളിലാണ് പൈപ്പുകളിലൂടെ വെള്ളമെത്താത്തത്. ഇവിടത്തുകാർ വെള്ളമുള്ള വീടുകളിൽ പോയി വെള്ളമെത്തിച്ചാണ് ആവശ്യങ്ങൾ സാധിക്കുന്നത്. വട്ടമലപ്പടി ഭാഗത്ത് കിണറില്ലാത്ത ഒരു കുടുംബം വെള്ളം പണം കൊടുത്ത് വാങ്ങിക്കുകയാണ്.പൈപ്പിലൂടെ വെള്ളമെത്താത്തതിനാൽ ഒട്ടേറെ തവണ ജല അതോറിറ്റി ഓഫിസിൽ ഫോണിൽ വിളിച്ചെങ്കിലും.

ഒരു തവണപോലും ഫോൺ എടുത്തിട്ടില്ലെന്ന് പഞ്ചായത്ത് അംഗം റോസമ്മ ഡാനിയേൽ പരാതിപ്പെട്ടു.കനാൽ തുറന്നു വിട്ടെങ്കിലും അതിന്റെ പ്രയോജനവും ഈ പ്രദേശങ്ങളിലേക്ക് എത്തുന്നുമില്ല. പിന്നീടുള്ള ആകെ ആശ്രയം അടൂർ ശുദ്ധജല പദ്ധതിയുടെ വെള്ളത്തെയാണ്. അതു കൂടി കിട്ടാതായതോടെ വീട്ടുകാരാകെ നെട്ടോട്ടത്തിലാണ്. 17–ാം വാർഡിലെ 34–ാം നമ്പർ അങ്കണവാടിയിലും വെള്ളമില്ലാത്തതിനാൽ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാൻ പോലും ബുദ്ധിമുട്ടുകയാണ്. അടുത്തുള്ള വീടുകളിൽ പോയി വെള്ളം കോരിക്കൊണ്ടു വന്നാണ് ഭക്ഷണം പാചകം ചെയ്യുന്നത്. വെളളം കിട്ടാതെ ബുദ്ധിമുട്ടുന്നത് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് 17–ാം വാർഡിലെ വീട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com